ടി.പി.വധക്കേസ് വിധി; കണ്ണൂരില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സായുധ സേനയെ വിന്യസിച്ചു
Jan 21, 2014, 11:57 IST
ടി.പി കേസിലെ പ്രതികളില്‍ ഭൂരിഭാഗവും കണ്ണൂര്‍ ജില്ലക്കാരായതു കൊണ്ട് വിധി പ്രഖ്യാപിച്ചതിനുശേഷം സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കനത്ത സുരക്ഷ ഏര്‍പെടുത്തിയത്.
വിധി അനുകൂലമായാലും പ്രതികൂലമായാലും പ്രവര്‍ത്തകര്‍ പ്രകടന പരിപാടിപോലുള്ള നടപടികള്‍ നടത്താന്‍ പാടില്ലെന്ന് സി.പി. എം നേതൃത്വം നിര്‍ദേശിച്ചിരുന്നുവെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പോലീസ് സുരക്ഷ കര്‍ശനമാക്കിയത്.
കണ്ണൂരിലെ സായുധസേനാ ക്യാമ്പില്‍നിന്ന് സേനയെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി ആയിരത്തോളം പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്നബാധിത പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, തലശേരി സബ് ഡിവിഷനുകള്‍ക്ക് കീഴിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
കണ്ണൂര്‍, തലശേരി, പാനൂര്‍, കൊളവല്ലൂര്‍, ധര്‍മ്മടം, കണ്ണവം, കൂത്തുപറമ്പ് , കതിരൂര്‍, ന്യൂമാഹി, പയ്യന്നൂര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധിയിലും ശക്തമായ പോലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ള പോലീസ് സേനയെയും പ്രശ്നബാധിത പ്രദേശങ്ങളില്‍ വിന്യസിക്കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ ജനുവരി 25 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്.
കണ്ണൂര്‍, തലശേരി, പാനൂര്‍ ടൗണുകളില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കിയത് കൂടാതെ എല്ലാ പ്രധാന റോഡുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാനും എസ്. ഐ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടി.പി. വധക്കേസിലെ സാക്ഷികള്‍, ജാമ്യത്തിലുള്ള പ്രതികള്‍, അവരുടെ ബന്ധുക്കള്‍, മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍, ടി.പി. കേസ് പ്രതികളോടൊപ്പം മുമ്പ് കേസുകളില്‍ കൂട്ടുപ്രതികളായവര് എന്നിവരുടെ പട്ടിക തയ്യാറാക്കി അവരുടെ നീക്കങ്ങളും താമസസ്ഥലങ്ങളും പാര്‍ട്ടി ഓഫീസുകളും നിരീക്ഷിക്കാനും ഐ.ജി നിര്‍ദേശം നല്‍കിയിട്ടുണ്ട് .
കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി. സുരേഷ്രാജ് പുരോഹിതിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കണ്ണൂര്‍ എസ്. പി. ഡോ. ശ്രീനിവാസ്, ഡിവൈ. എസ്.പി ജെ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.
നിരോധനാജ്ഞയുള്ള സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് വരുംദിനങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഐ.ജി സുരേഷ് രാജ് പുരോഹിത് അറിയിച്ചു.
കഴിഞ്ഞ ദിവസം തലശേരി സബ് ഡിവിഷന് പരിധിയിലെ പിണറായി
പുത്തംകണ്ടത്തില് നിന്നു സ്റ്റീല്‍ ബോംബ് ശേഖരം പിടികൂടിയതും ക്രിമിനല്‍ കേസിലെ പ്രതിയായ ആര്. എസ്. എസ് പ്രവര്‍ത്തകന്റെ തൂങ്ങിമരണവും പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്.
Keywords: Kannur, T.P Chandrasekhar Murder Case, Police, Report, Protection, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.