മധ്യകേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു, 'കാരിയര്‍മാര്‍' ഗള്‍ഫില്‍ കുടുങ്ങുന്നു
Feb 9, 2015, 11:54 IST
കൊച്ചി: (www.kvartha.com 09/02/2015) മധ്യകേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 10 കോടി രൂപയുടെ ഹെറോയിനാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. മയക്കുമരുന്നുമായി പിടിയിലായി വധശിക്ഷക്ക് വരെ വിധേയരാവേണ്ട നിരവധി കരിയര്‍മാരാണ് അറിഞ്ഞോ അറിയാതെയോ പെട്ടുപോയി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തടവില്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും പുതിയ വിവരം തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി സിനിയെ നാലുകോടി രൂപയുടെ ഹെറോയിനുമായി കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്ത് പിടിയിലായതാണ്.
കുവൈത്തിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സിനിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും ഹെറോയിന്‍ കണ്ടെടുത്തത്. എന്നാല്‍ ഈ ബാഗ് സിനിയുടേതല്ലെന്നും ബുധനാഴ്ച പുലര്‍ച്ചെ ചാവക്കാട് നിന്നെത്തിയ യുവാവ് ഈ ബാഗ് സിനിയെ ഏല്പിച്ചതായിട്ടാണ് ഇവര്‍ പൊലിസിനോട് പറഞ്ഞിരിക്കുന്നത്.ആലുവയില്‍ നിന്ന് ഏതാനും മാസം മുന്‍പ് ഗല്‍ഫിലേക്ക് പോയ യുവാവിന്റെ ബാഗിള്‍ മയക്കുമരുന്ന് വെച്ച് നല്‍കിയത് സുഹ്യത്തുക്കള്‍ തന്നെയാണ്. യുവാവ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് പോലിസ് ഇത് കണ്ടെത്തിയതും യുവാവിനെ ജയിലിലടച്ചതും.
കഴിഞ്ഞ ജനുവരി 19 നാണ് മരുന്നു മാഫിയയിലെ കണ്ണിയായ മണത്തല സ്വദേശിയായ 38കാരനെ പ്രത്യേക പോലിസ് അന്വേഷണ സംഘം ചാവക്കാട് കസ്റ്റഡിയില്‍ എടുത്തത്.ഖത്തറില്‍ മയക്കുമരുന്നുമായി പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ മോചിതനായി നാട്ടിലെത്തിയതായിരുന്നു.ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേര് കൂടിയുണ്ടായിരുന്നു.തൃശൂര്‍ ജില്ലയുടെ തീരപ്രദേശത്ത് നിന്ന് തന്നെ 50 ഓളം പേര് ഗള്‍ഫില്‍ മയക്കുമരുന്ന് കേസില്‍ ജയിലില്‍ ഉള്ളതായിട്ടാണ് സൂചന.ഹെറോയിന്‍,ബ്രൗണ്ഷുഖര് കൂടാതെ കഞ്ചാവും വിദേശത്തേക്ക് കടത്തുന്നത് പലപ്പോഴും തൊഴില്‍ തേടി പോകുന്ന 'കാരിയര്‍' മുഖേനയാണ്.കഞ്ചാവ അരച്ചെടുത്ത് അച്ചാര്‍, ജാം തുടങ്ങിയവയുടെ പാക്കറ്റുകളില്‍ നിറച്ചാണ് കയറ്റി വിടുന്നത്.കിലോക്ക് 15000 റിയാല്‍ വരെ നിരക്കിലാണ് ഗള്‍ഫില്‍ ഇതിനു പ്രതിഫലം ലഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
മുന്‍പ് ഗോവ,മുംബൈ കേന്ദ്രീകരിച്ചാണ് മുഖ്യമായും മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര ടെര്‍മിനലും തിരുവനന്തപുരം വിമാനത്താവളവും മയക്കുമരുന്ന് കടത്തിന്റെ മുഖ്യകേന്ദ്രങ്ങളായി മാറി.കഴിഞ്ഞ 6 മാസത്തിനിടെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണ വേട്ട ഊര്‍ജ്ജിതമായ സന്ദര്‍ഭത്തില്‍ തന്നെയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് 'മരുന്ന്' കടത്ത് സജീവമായത്.കഴിഞ്ഞയാഴ്ച തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച 'കിംങ്ങ്സ് ബീഡി' ഉടമ മുഹമ്മദ് നിസാം അറസ്റ്റിലായതിനെ തുടര്‍ന്ന് വലിയൊരു മയക്കുമരുന്ന് ശ്രംഖലയുടെ ചെറിയൊരു തുമ്പ് മാത്രമാണ് പൊലിസിന് മുന്നില്‍ തുറന്ന് കിട്ടിയതെന്നാണ് പറയപ്പെടുന്നത്.
Keywords: Heroine, Airport, Gulf, Kerala, Arab, Carriers,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.