നഗരസഭാ ചെയര്‍മാന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് ഭാര്യയുടെ കെട്ടുതാലി പണയം വച്ച്
Dec 17, 2011, 23:12 IST
മാവേലിക്കര: നഗരസഭാചെയര്‍മാന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത് ഭാര്യയുടെ കെട്ടുതാലി പണയം വച്ച്. ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ നടത്തിവന്ന സമരം അവസാനിപ്പിക്കാനാണ് ചെയര്‍മാന്‍ ഈ കടുംകൈക്ക് മുതിര്‍ന്നത്. മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍ മുരളീധരനാണ് സംസ്ഥാനത്ത് ആദ്യമായി ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ഭാര്യ മിനിയുടെ 33 പവന്‍ പണയം വച്ച് 6 ലക്ഷവും ബന്ധുവില്‍ നിന്നും വാങ്ങിയ 14 ലക്ഷം രൂപയും ഉപയോഗിച്ചാണ് മുരളീധരന്‍ ശമ്പളം നല്‍കിയത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മാവേലിക്കര നഗരസഭയിലെ ജീവനക്കാരും പെന്‍ഷന്‍ മുടങ്ങിയതു മൂലം മുന്‍ ജീവനക്കാരും സമരത്തിലായിരുന്നു. സമരം കടുത്തതോടെ നഗരസഭയുടെ പ്രവര്‍ത്തനം നിലച്ചു. അപേക്ഷകളുടെ എണ്ണം വര്‍ധിച്ചു. ജനരോഷം ഭരണസമിതിക്കു നേരെ തിരിഞ്ഞതോടെ ചെയര്‍മാന്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.