കൊച്ചുമകള്‍ക്കുള്ള വഴിപാടായി മുത്തച്ഛന്‍ ചാക്യാര്‍കൂത്ത് അവതരിപ്പിച്ചു
Nov 24, 2012, 22:15 IST
കായംകുളം: കൊച്ചുമകള്‍ക്കുള്ള വഴിപാടായി മുത്തച്ഛന്‍ ചാക്യാര്‍കൂത്ത് അവതരിപ്പിച്ചു. ക്ഷത്രിയരുടെ കുലദൈവമായ കൃഷ്ണപുരം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ കൊച്ചുമകള്‍ ആരതി വര്‍മയ്ക്കുവേണ്ടി മുത്തച്ഛന്‍ എഴുപത്തഞ്ച് വയസ്സുള്ള ചേര്‍ത്തല പായിക്കാട്ട് കോവിലകത്തിലെ പി.ജി. നാരായണ വര്‍മയാണ് ചാക്യാര്‍കൂത്ത് അവതരിപ്പിച്ച് വിസ്മയം തീര്‍ത്തത്.
സീതാന്വേഷണത്തിന് ലങ്കയിലെത്തിയ ഹനുമാനും രാവണനുമായി നടത്തിയ സംവാദമാണ് ചൊല്ലി ആടിയത്. കൂത്ത് പറയുന്ന ചാക്യാര്‍ക്ക് മിഴാവ് കൊട്ടിയത് ഗുരുവും മാര്‍ഗിയിലെ അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ നമ്പ്യാരാണ്. കഥകളി ആസ്വാദകനും എല്‍.ഐ.സി ഉദ്യോഗസ്ഥനുമായിരുന്ന നാരായണവര്‍മ പെന്‍ഷന്‍ ആയതോടെ ക്ഷേത്രകലകള്‍ അഭ്യസിക്കാന്‍ താല്‍്പര്യം കാട്ടുകയായിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി പാഠകം അവതരിപ്പിക്കുന്ന നാരായണ വര്‍മ 74-ാം വയസ്സിലാണ് ചാക്യാര്‍കൂത്ത് അഭ്യസിച്ചത്. ഇപ്പോള്‍ പല പ്രധാന ക്ഷേത്രങ്ങളിലും പാഠകവും, ചാക്യാര്‍കൂത്തും അവതരിപ്പിക്കുന്നു.
Keywords: Temple, Narayanavarma, Teacher, Kayamkulam, Cherthala, King, Aarathi, Hanuman, Aavanan, Work, Chakyar Koothu, Malayalam News, Kerala Vartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.