Dogs Found Dead | തെരുവ് നായ്ക്കള്‍ ചത്ത നിലയില്‍; വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം
തൃശൂര്‍: (www.kvartha.com) ചാലക്കുടി താലൂക് ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.
ഇതില്‍ ഒരു നായ ഏതാണ്ട് മൃതപ്രായനായി കിടക്കുന്ന നിലയിലാണ്. വായില്‍ നിന്ന് നുരയും മറ്റും വരുന്ന നിലയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തി.
ഇതിന് മുമ്പും ഇത്തരത്തില്‍ നായ്ക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടിരുന്നു. നായ്ക്കളെ കൊല്ലുന്നതല്ല പ്രശ്നത്തിന് പരിഹാരമെന്നും നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Thrissur, News, Kerala, Dog, Stray-Dog, Police, Chalakudy: Stray dogs found dead.