Chancellor Bill | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; ബദലായി കൊണ്ടുവരുന്ന സംവിധാനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ്
Dec 7, 2022, 13:50 IST
തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള അധികാരം നിയമസഭക്കുണ്ടെന്നും അതിനെ എതിര്‍ക്കുന്നില്ലെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് ബദലായി കൊണ്ടു വരുന്ന സംവിധാനത്തിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കേന്ദ്ര നിയമത്തിന് വിരുദ്ധമാണ് ബില്‍. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ സംവിധാനമെന്നും വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ബദല്‍ സംവിധാനം എന്താണെന്നത് പ്രസക്തമാണ്. സര്‍വകലാശാലകളെ കമ്യൂണിസ്റ്റ് വത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിലില്‍ പ്രതിപക്ഷവുമായി കൂടിയാലോചന വേണം. ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ തുടര്‍ചയായി ഇടപെട്ടതോടെയാണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ വേണ്ടിയുള്ള തീരുമാനം സര്‍കാര്‍ എടുത്തത്. ഓര്‍ഡിനന്‍സ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വിളിച്ച് ബില്‍ കൊണ്ടുവരാന്‍ സര്‍കാര്‍ തീരുമാനിച്ചത്.
Keywords: Chancellor bill in assembly, opposition allege illegal, Thiruvananthapuram, News, Politics, University, Assembly, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.