Chancellor controversy | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാമെന്ന് യുഡിഎഫ്; ബിലിനെ എതിര്‍ത്തെങ്കിലും നിലപാട് കടുപ്പിച്ച് പാര്‍ടി

 


തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാമെന്ന നിലപാടില്‍ യുഡിഎഫ്. ചാന്‍സലര്‍ ബിലിനെ നിയമസഭയില്‍ യുഡിഎഫ് എതിര്‍ത്തെങ്കിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചു. മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവര്‍ണറെ ശക്തമായി എതിര്‍ക്കാന്‍ പാര്‍ടി തീരുമാനിച്ചത്.

എന്നാല്‍ ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എടുക്കുക. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തില്‍ നിയമപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Chancellor controversy | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാമെന്ന് യുഡിഎഫ്; ബിലിനെ എതിര്‍ത്തെങ്കിലും നിലപാട് കടുപ്പിച്ച് പാര്‍ടി

ചാന്‍സലറുടെ ഒഴിവ് ഉണ്ടായാല്‍ താല്‍കാലികമായി പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരം നല്‍കാമെന്നാണ് ബിലില്‍ പറയുന്നത്. ചാന്‍സലറുടെ കാലാവധിയില്‍ മാത്രമേ പ്രോ വൈസ് ചാന്‍സലര്‍ക്ക് അധികാരത്തില്‍ ഇരിക്കാന്‍ കഴിയൂ എന്നാണ് യുജിസി നിയമം. ചാന്‍സലര്‍ ഇല്ലാതായാല്‍ പ്രോ വൈസ് ചാന്‍സലറും ഇല്ലാതാകും.

യുജിസിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാന നിയമം ഉണ്ടെങ്കില്‍ യുജിസി നിയമമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന നിയമം നില്‍ക്കില്ല. അതാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിസിമാര്‍ക്ക് പുറത്തു പോകേണ്ടിവന്നത്.

പുതുതായി നിയമിക്കപ്പെടുന്ന ചാന്‍സലറുടെ കാര്യാലയം സര്‍വകലാശാല ആസ്ഥാനമായിരിക്കുമെന്നാണ് ബിലില്‍ പറയുന്നത്. ചാന്‍സലറുടെ ഓഫിസ് ചെലവുകള്‍ സര്‍വകലാശാലയുടെ ഫന്‍ഡില്‍നിന്ന് ചെലവാക്കേണ്ടിവരും. ഫിനാഷ്യല്‍ മെമോറാണ്ടത്തില്‍ അത് ഉള്‍പെടുത്തിയിട്ടില്ല. മെമോറാണ്ടം അപൂര്‍ണമായതിനാല്‍ ഈ ബില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Keywords: Chancellor controversy: UDF against governor, Thiruvananthapuram, News, Assembly, UDF, Meeting, Muslim-League, Governor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia