തിരുവനന്തപുരം: സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ചൊവ്വാഴ്ച 1000 ദിനങ്ങള്‍ പിന്നിടുന്നു. ഇതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളും ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. അതിവേഗം ബഹുദൂരം പിന്നിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 1000 ദിനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കും. ഇതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
കൊച്ചി മെട്രോ, സ്മാര്‍ട്ട്സിറ്റി, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ തുടങ്ങിയ സ്വപ്നപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള തടസങ്ങള്‍ നീക്കി വിജയകരമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. കൂടാതെ നിര്‍ഭയ കേരളം സുരക്ഷിത കേരളം ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളും ആരംഭിച്ചിരിക്കയാണ്.
അഴിമതി തുടച്ചുനീക്കുന്നതിന് ലോക്പാല്‍ ബില്‍, പട്ടിണിയില്ലാത്ത ഭാരതം കെട്ടിപ്പടുക്കുന്നതിന് ഭക്ഷ്യസുരക്ഷാ നിയമം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭരണ സുതാര്യതയ്ക്ക് വിവരാവകാശ നിയമം, എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ അവകാശ നിയമം, ഗ്രാമീണ റോഡുകള്‍ ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, സാധാരണക്കാര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് ഇന്ദിരാ ആവാസ് യോജന, വ്യവസായക്കുതിപ്പിന് ഊന്നല്‍ നല്‍കിക്കൊണ്ട് കൊച്ചി എല്‍.എന്‍.ജി ടെര്‍മിനല്‍ എന്നിങ്ങനെ സമഗ്രമാറ്റത്തിന് വഴിതെളിച്ച പ്രധാനപദ്ധതികള്‍ നിരവധിയാണ്.
കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരുലക്ഷം പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി വിതരണം ചെയ്യുകയും അതിന്റെ പട്ടയം നല്കാന് കഴിഞ്ഞതും യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സംരംഭകത്വ പദ്ധതിയും അധിക നൈപുണ്യ പദ്ധതിയും ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി. സമഗ്ര പൊതുജനാരോഗ്യം ലക്ഷ്യമിടുന്ന ആരോഗ്യകിരണം പദ്ധതിയും ജനശ്രദ്ധ നേടിയിട്ടുണ്ട്. കാരുണ്യാ ചികില്‍സാ സഹായനിധിയില്‍ നിന്ന് 25,000 രോഗികള്‍ക്കാണ് സഹായം അനുവദിച്ചത്. ഏകദേശം 250 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്.
ഒരൊറ്റവര്‍ഷം കൊണ്ട് 14 ജില്ലകളിലുമായി 3,407 ഹെക്ടര്‍ സ്ഥലത്ത് തരിശുനില കൃഷി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. എല്ലാ ക്ഷേമപെന്‍ഷനുകളും 500 രൂപയായി വര്‍ധിപ്പിച്ചു. മാത്രമല്ല, യഥാസമയം പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നുമുണ്ട്. സ്ത്രീശാക്തീകരണ നയത്തിന് അനുസൃതമായി കെ.എസ്.ആര്.ടി.സിയുടെ 46 ബസ് സ്റ്റേഷനുകളില്‍ സുരക്ഷിത യാത്രാ പദ്ധതി ആരംഭിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലൂടെ 836 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 1,415 കോടിരൂപ ഈ പദ്ധതിക്കായി ചെലവഴിക്കുകയും ചെയ്തു. സൗദിയില്‍ നടപ്പാക്കിയ സ്വദേശിവത്ക്കരണം മൂലം തിരികെ മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്ക്കും സൗജന്യ വിമാനടിക്കറ്റ് നല്കി സര്‍ക്കാര്‍ മാതൃക കാട്ടി. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതും സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ശ്രദ്ധേയമായി.
കൂടാതെ ജില്ലകള്‍ തോറും ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുകയും മുഖ്യമന്ത്രി നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തത് ഈ കാലയളവിലാണ്. അര്‍ഹമായ എല്ലാവര്ക്കും ചികിത്സാ സഹായങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കാനും ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് കഴിഞ്ഞു.
എന്‍ഡോസള്‍ഫാന്‍ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗികള്‍ക്കും സാമ്പത്തിക സഹായവും ചികിത്സാ സഹായവും നല്കാന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കഴിഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ആഗോളവല്‍ക്കരണ കാലത്തെ പൊതുനയവും ഭരണവും: സെമിനാര്‍ ബുധനാഴ്ച മുതല്‍
Keywords: Chandy govt on the verge of completing 1000 days in office, Thiruvananthapuram, Kozhikode, Kochi, Kannur, Lokpal Bill, Pension, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.