Celebration | ചാണ്ടി ഉമ്മൻ നേടിയ ഉജ്വല വിജയത്തിൽ യുകെയിലും ആഘോഷം; മാഞ്ചസ്റ്ററ്റിൽ അലതല്ലി ഐഒസി പ്രവർത്തകരുടെ ആഹ്ലാദം

 


മാഞ്ചസ്റ്റർ: (www.kvartha.com) പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയ ഉജ്വല വിജയത്തിൽ യുകെയിലെ മാഞ്ചസ്റ്ററിൽ കോൺഗ്രസ്‌ പ്രവർത്തകർ ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ വിജയാഘോഷം ആവേശമായി. കത്തീഡ്രൽ യാർഡിൽ കേക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു.

Celebration | ചാണ്ടി ഉമ്മൻ നേടിയ ഉജ്വല വിജയത്തിൽ യുകെയിലും ആഘോഷം; മാഞ്ചസ്റ്ററ്റിൽ അലതല്ലി ഐഒസി പ്രവർത്തകരുടെ ആഹ്ലാദം

വോടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഐഒസി പ്രവർത്തകർ കൊടി തോരണങ്ങളും മധുര പലഹാരങ്ങളുമായി മാഞ്ചസ്റ്ററിൽ ഒത്തുകൂടുകയും വിജയഘോഷങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. സാധാരണ യുകെയിൽ ഇതുപോലുള്ള തിരഞ്ഞെടുപ്പ് വിജയങ്ങൾ സംഘടനകൾ വലിയ ആഘോഷങ്ങളാക്കാറില്ലങ്കിലും, ക്ഷണനേരം കൊണ്ട് ഐഒസിയുടെ നേതൃത്വത്തിൽ നടത്തിയ ഈ വിജയാഘോഷം ശ്രദ്ധ നേടി.

ഐഒസി യുകെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ് വിജയാഘോഷങ്ങൾക്ക് നേതൃത്വo നൽകി. സച്ചിൻ സണ്ണി, ഷിനാസ് ഷാജു, ഷൈജു സാം വർഗീസ്, ലാൽസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. നിസാർ അലിയാർ, ഫെബിൻ സാബു, റോണിമോൻ ജോസഫ്, ആധിൽ കറുമുക്കിൽ, സെബിൻ സെബാസ്റ്റ്യൻ, സെബാൻ ബേബി, മുഹമ്മദ്‌ റസാഖ്, ബിജോ ജോസഫ്, ജെസ്റ്റിൻ ജോസ്, സുധീഷ് കെ ജോസഫ് എന്നിവർ സംബന്ധിച്ചു.

നേരത്തെ, പുതുപ്പള്ളിയിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രതിനിനിധികളായി പ്രസിഡന്റ്‌ സുജു ഡാനിയേൽ, ബോബിൻ ഫിലിപ്പ് എന്നിവർ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. 53 വർഷം പുതുപ്പള്ളിയെ കൈവെള്ളയിൽ എന്ന പോലെ പരിപാലിച്ചു പോന്ന ഉമ്മൻ ചാണ്ടിയോടുള്ള അകമഴിഞ്ഞ സ്‌നേഹവും, അദ്ദേഹം നടത്തിയ ജനകീയ വികസന പ്രവർത്തനങ്ങളും, മണ്ഡലമാകെ നിറഞ്ഞുനിന്ന ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വവും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംഘടന സംവിധാനവുമാണ് ചാണ്ടി ഉമ്മന്റെ വൻ വിജയത്തിൽ കലാശിച്ചതെന്ന് ഐഒസി യുകെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Keywords: News, Chandy Oommen, Puthuppally, Malayalam News, IOC UK,   Chandy Oommen's victory is celebrated in UK.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia