തിരുവനന്തപുരം: (www.kvartha.com 04.04.2022) ജനശതാബ്ദി ഉള്‍പെടെ 11 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ദക്ഷിണ റെയില്‍വേയില്‍ കേരളത്തിലെ സ്റ്റേഷനുകളില്‍ 11 ട്രെയിനുകള്‍ക്കാണ് സമയമാറ്റമുള്ളത്.
നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ സാഹചര്യത്തില്‍ സെക്ഷനുകളിലെ വേഗനിയന്ത്രണം ഒഴിവാക്കി. ഇതോടെയാണ് ട്രെയിനുകളുടെ റണിംഗ് സമയം കുറയ്ക്കുന്നതിന് സ്റ്റേഷനുകളും സെക്ഷനുകളും അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ സമയക്രമം നടപ്പാക്കുന്നത്.
സമയം മാറ്റിയ ട്രെയിനുകള്‍, സ്റ്റേഷന്‍, എത്തിച്ചേരല്‍ ക്രമത്തില്‍:
16603 മംഗളൂറു - തിരുവനന്തപുരം മാവേലി: (14 മുതല്‍) തൃശൂര്‍ - രാത്രി 12:22, ആലുവ - 01:13, എറണാകുളം - പുലര്‍ചെ 02:00, ചേര്‍ത്തല - 02:36, ആലപ്പുഴ - 02:55, ഹരിപ്പാട് - 03:24
16128 ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ : (14 മുതല്‍ ) ഗുരുവായൂര്‍ - രാത്രി 11:20, തൃശൂര്‍- 11:44 , ഇരിഞ്ഞാലക്കുട -12:07, ചാലക്കുടി-12:14, അങ്കമാലി- 12:29, ആലുവ-12:40, എറണാകുളം ടൗണ്‍-01:01, എറണാകുളം ജങ്ഷന്‍- 01:15, ആലപ്പുഴ- പുലര്‍ച്ച 02:17, കായംകുളം - 03:03,കൊല്ലം- 03:42, തിരുവനന്തപുരം സെന്‍ട്രല്‍- രാവിലെ 05:15, നെയ്യാറ്റിന്‍കര 05:42.
16350 നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് : (14 മുതല്‍) ഷൊര്‍ണൂര്‍ - രാത്രി 10:50, തൃശൂര്‍-11:53, എറണാകുളം ടൗണ്‍ -1:10.
16723 ചെന്നൈ എഗ്മോര്‍ -കൊല്ലം അനന്തപുരി എക്സ്പ്രസ്: (14 മുതല്‍) പാറശ്ശാല- രാവിലെ 09:53, നെയ്യാറ്റിന്‍കര -10:06, തിരുവനന്തപുരം -10:35, വര്‍ക്കല-11.18, കൊല്ലം -12:10.
12081 കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി : (14 മുതല്‍) തൃശൂര്‍ - രാവിലെ 08:18, എറണാകുളം ടൗണ്‍- 09:32
18189 ടാറ്റ നഗര്‍- എറണാകുളം ജങ്ഷന്‍ ബൈവീക്ലി എക്സ്പ്രസ് (14 മുതല്‍) : തൃശൂര്‍ - രാത്രി 12:12, ആലുവ - 01:03, എറണാകുളം - 01:55
20923 തിരുനെല്‍വേലി - ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ് : (14 മുതല്‍) - തിരുവനന്തപുരം - രാവിലെ 11:00, കായംകുളം - ഉച്ചക്ക് 12:48.
16343 തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്: ( 14 മുതല്‍) - ഒറ്റപ്പാലം - പുലര്‍ച്ച 02:59, പാലക്കാട് ജങ്ഷന്‍ - 03:40, പാലക്കാട് ടൗണ്‍ - 04:13.
20931 കൊച്ചുവേളി - ഇന്‍ഡോര്‍ എക്സ്പ്രസ് : ( 5 മുതല്‍) - കൊല്ലം - ഉച്ചക്ക് 12:15 കായംകുളം - 12:48, ആലപ്പുഴ - 1:25.
20909 കൊച്ചുവേളി - പോര്‍ബന്ദര്‍ വീക്ക്ലി എക്സ്പ്രസ്: ( 17 മുതല്‍)- കൊല്ലം - ഉച്ചയ്ക്ക് 12:15, കായംകുളം - 12:48, ആലപ്പുഴ - 1:25.
19577 തിരുനെല്‍വേലി - ജാംനഗര്‍ ബൈവീക്ലി എക്സ്പ്രസ്: ( 18 മുതല്‍) - പാറശ്ശാല - രാവിലെ 10:02, തിരുവനന്തപുരം - 11:00, കൊല്ലം - ഉച്ചയ്ക്ക് 12:15, കായംകുളം - 12:48, ആലപ്പുഴ -1:25.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.