തിരുവനന്തപുരം: (www.kvartha.com 01.05.2021) സംസ്ഥാനത്ത് കോവിഡ് രോഗികൾ നാൾക്കുനാൾ വർധിച്ചതിനെ തുടർന്ന് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും മാറ്റാൻ തീരുമാനമായി. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും ഇനി സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം. സര്‍കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് കമിറ്റി യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. കോവിഡ് സാഹചര്യത്തില്‍ നേരത്തെ ഇത് ഉച്ചയ്ക്ക് രണ്ട് മണി വരെ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ മറ്റ് ഒഫീഷ്യല്‍ ഡ്യൂടിക്കായും സമയം അനുവദിച്ചു. മേയ് നാലുമുതല്‍ മേയ് ഒമ്പത് വരെയാണ് പുതുക്കിയ സമയക്രമം നിലവിലുണ്ടാവുക. റൊടേഷൻ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെ വെച്ച് ബാങ്കിങ് പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.
Keywords: News, Thiruvananthapuram, COVID-
19, Kerala, State, Corona, Bank, State, Change in the working hours of banks again.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.