പ്ലസ് വണ്ണിന് ശനി അവധി, സ്റ്റേറ്റ് -സിബിഎസ്ഇ വിവേചനത്തിന് അന്ത്യം; ദീര്‍ഘകാലത്തെ ആവശ്യം
May 7, 2014, 12:10 IST
തിരുവനന്തപുരം: (www.kvartha.com 07.05.2014) സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്രവൃത്തി ദിവസങ്ങള്‍ ആറില്‍ നിന്ന് അഞ്ചാക്കി കുറച്ചത് സ്റ്റേറ്റ് സിലബസ് പ്രകാരം പഠിക്കുന്ന കുട്ടികളുടെ പ്രവേശന പരീക്ഷാ തയ്യാറെടുപ്പുകളെ സഹായിക്കും. ഹയര്‍ സെക്കന്‍ഡറി അധ്യാപകരും രക്ഷ കര്‍ത്താക്കളും നേരത്തേ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകരിച്ചത്.
പ്രീഡിഗ്രി പ്ലസ് വണ്‍ ആയപ്പോള്‍ മുതല്‍ ആഴ്ചയില്‍ ആറ് ദിവസമായിരുന്ന ക്ലാസുകളാണ് ഈ അധ്യയന വര്‍ഷം മുതല്‍ അഞ്ചാക്കി കുറയ്ക്കുന്നത്. സിബിഎസ്ഇ സ്കൂളുകളില്‍ നേരത്തേതന്നെ ഇത് അഞ്ചു ദിവസമായരുന്നു. അതുകൊണ്ട് അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം പൂര്‍ണമായും മെഡിക്കല്‍- എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ തയ്യാറെടുപ്പിനു മാറ്റിവയ്ക്കാന്‍ കഴിഞ്ഞിരുന്നു. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരുന്നതുകൊണ്ട് സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികള്‍ക്ക് ഈ സൗകര്യം ലഭിച്ചിരുന്നില്ല.
ഭൂരിഭാഗം പ്രവേശന പരീക്ഷാ കോച്ചിംഗ് സ്ഥാപനങ്ങളിലും ശനിയും ഞായറും നടത്തിയിരുന്ന വീക്കെന്‍ഡ് കോച്ചിംഗ് സ്റ്റേറ്റ് സിലബസുകാര്‍ക്ക് അന്യമായിരുന്ന സാഹചര്യത്തിന് ഇപ്പോഴത്തെ തീരുമാനത്തോടെ മാറ്റമുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, രണ്ടാം ശനിയും അതിനു തുടര്‍ച്ചയായ ഞായറും മാത്രമായി വീക്കെന്‍ഡ് കോച്ചിംഗ് ക്ലാസുകള്‍ പരിമിതപ്പെടുത്തിയിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി എല്ലാ ശനിയും ഞായറും ക്ലാസുകള്‍ നടത്താനും സാധിക്കും. സ്റ്റേറ്റ് സിലബസ് കുട്ടികളെ പരിഗണിച്ചാണ് ചില സ്ഥാപനങ്ങള്‍ മാസത്തില്‍ ഒരു ശനിയും ഞായറും മാത്രമായി ക്ലാസുകള്‍ നടത്തിയിരുന്നത്.
ശനിയാഴ്ച അവധിയാക്കുന്നതോടെ പിരീഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ ഭാഗമായി ക്ലാസ് സമയം രാവിലെ 9.30 മുതല്‍ 4.30 വരെയായി വര്‍ധിപ്പിച്ചു. നേരത്തേ ഇത് 9.15 മുതല്‍ 3.45 വരെയായിരുന്നു. ഉച്ചയ്ക്കുള്ള ഇടവേള ഒരു മണിക്കൂറില്‍ നിന്ന് 45 മിനിറ്റ് ആക്കി കുറച്ചു.
ശനിയാഴ്ചകളില്‍ ക്ലാസില്‍ പങ്കെടുക്കാതെ പ്രവേശന പരീക്ഷാ കോച്ചിംഗിനു പോകുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടി എടുക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി പ്രവേശന സമയത്ത് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും താക്കീതു ചെയ്തിരുന്നു. അത് ഇനി ഒഴിവാകും. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് പ്രവൃത്തി ദിവസം അഞ്ചാക്കിയതിലൂടെ ശനിയാഴ്ച അവധിയാകില്ലെങ്കിലും അധ്യാപന ഭാരം അന്ന് ഉണ്ടാകില്ല എന്നത് ആശ്വാസമായി.
ഹയര്‍ സെക്കന്‍ഡറി പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിക്കും ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബിനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതി നല്കിയ രക്ഷിതാക്കളുടെ കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞ് അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് തീരുമാനം. അതേസമയം, ഈ വര്‍ഷവും തുടര്‍ വര്ഷങ്ങളിലുമൊക്കെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം തേടുന്ന ഇളയ കുട്ടികള്‍ക്ക് ഈ തീരുമാനം ആശ്വാസമാകുമെന്ന് അന്ന് ഇതിനുവേണ്ടി ശ്രമിച്ച പല രക്ഷിതാക്കളും ആശ്വസിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ശനിയാഴ്ച വേണ്ടെന്ന തീരുമാനത്തിലേക്ക് ഈ അധ്യയന വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ എത്തുമെന്ന് നേരത്തേ കെവാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു.

Keywords: Plus Two Students, Kerala State, Higher Secondary School, Working Day, Change of Higher secondary class time; students and parents of state syllabus are happy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.