വി.എസിനെതിരേ കുറ്റപത്രം ഒരുങ്ങിയത് നിയമസഭാ സമ്മേളനം ലക്ഷ്യമിട്ട്
Dec 7, 2012, 14:45 IST
നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുമ്പോ ആരംഭിച്ച ഉടനേതന്നെയോ ഭൂമി ദാനക്കേസില്‍ വി.എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്പിക്കാന് സര്‍ക്കാര്‍ ആലോചിച്ചു. സഭാകാലത്ത് വി.എസിന്റെ രാജി ഉണ്ടാകുമെന്നും പകരക്കാരനായി സി.പി.എം. നിയമസഭാ കക്ഷി ഉപനേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാവാകും എന്ന വ്യക്തമായ കണക്കുകൂട്ടലും സര്‍ക്കാരിനും യു.ഡി.എഫ്. നേതൃത്വത്തിനുമുണ്ടായിരുന്നു. മറ്റു ചിലരെ പ്രതിപക്ഷ നേതാവാക്കാന്‍ മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തിയെന്ന് വ്യാഴാഴ്ച വി.എസ്. തുറന്നടിച്ചത് ഇക്കാര്യത്തില്‍ അദ്ദേഹത്തിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ്.
അടുത്ത തിങ്കളാഴ്ചയാണ് പതിമൂന്നാം നിയമസഭയുടെ ആറാം സമ്മേളനം ആരംഭിക്കുന്നത്. കുറ്റപത്രംസമര്പ്പിച്ചാല് പിന്നെ വി.എസ്. പ്രതിപക്ഷ നേതാവായി തുടരില്ലെന്നു മാത്രമല്ല, എം.എല്‍.എ. സ്ഥാനവും രാജിവയ്ക്കുമെന്ന ചര്‍ചയാണ് തലസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഏതാനും ദിവസങ്ങളായി ഉണ്ടായിരുന്നത്. സഭാ സമ്മേളനം നടക്കുമ്പോള്‍ അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ സ്വാഭാവികമായും പകരം ഉടന്‍തന്നെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ സി.പി.എം. നിര്‍ബന്ധിതമാകും. കോടിയേരിയെയാണ് ആ സ്ഥാനം കാത്തിരിക്കുന്നത് എന്നതില്‍ സംശയവുമില്ല.
ഇക്കാര്യത്തില്‍ സിപിഎം ഔദ്യോഗിക പക്ഷംകൂടി യുഡിഎഫിലെ ചില നേതാക്കളുടെ താല്പര്യത്തിനു കൂട്ടുനിന്നു എന്നാണ് പരോക്ഷമായി വി.എസ്. വ്യാഴാഴ്ച ആരോപിച്ചത്. നേരിട്ടു പറയാന്‍ ഇപ്പോഴുദ്ദേശിക്കുന്നില്ലെന്നുമാത്രം. വി.എസിന്റെ മകന് വി.എ. അരുണ്‍കുമാറിനെതിരായ വിവിധ കേസുകളും വി.എസ്. കൂടി പ്രതിയായ ഡാറ്റാ സെന്റര്‍ കൈമാറ്റക്കേസും മറ്റും അണിയറയില്‍ ഉണ്ടെങ്കിലും ഭൂമിദാനക്കേസ് ഇത്ര ശക്തമായ കേസാക്കി മാറ്റിയത് പാര്‍ട്ടിയിലെ തന്റെ എതിരാളികളുടെ ഒത്താശയോടെയാണെന്ന് വി.എസ്. ഉറച്ചു വിശ്വസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പക്ഷക്കാര്‍ തന്നെ നല്കുന്ന സൂചനയാണിത്.
ഇതിനു സമാന്തരമായി വി.എസ്. പക്ഷത്ത് ബുദ്ധിപരവും തന്ത്രപരവുമായ നീക്കങ്ങളാണു നടന്നത്. ഭൂമിദാനക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് വി എസ് ഹൈക്കോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമായിരുന്നു.
തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ വി എസ് തന്നെയാണ് ഉണ്ടാവുക. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ സിംഗിള്‍ ബഞ്ച് വിധിക്ക് ഡിവിഷന് ബെഞ്ച് സ്റ്റേ നല്‍കിയെങ്കിലും സര്‍ക്കാരിന് അടുത്ത നീക്കങ്ങള്‍ക്കുള്ള പച്ചക്കൊടിയല്ല അത്. വിജയശ്രീലാളിതനായി വി എസ് സഭയിലെത്തുമ്പോള്‍, തിരിച്ചടി നേരിട്ടതിന്റെ അപമാനഭാരത്തോടെയാണ് ഭരണ പക്ഷമെത്തുക.

Keywords: V.S Achuthanandan, CPM, Case, Kodiyeri Balakrishnan, Chief Minister, Kunhalikutty, MLA, UDF, Court, Kerala, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.