നാവിക സേനാ മുന്‍ ഉദ്യോഗസ്ഥനും ഭാര്യാപിതാവിനും രണ്ടു വര്‍ഷം കഠിന തടവ്

 


കൊച്ചി: (www.kvartha.com 18/08/2015) ഇന്ത്യന്‍ നാവിക സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥനെയും ഭാര്യാപിതാവിനെയും എറണാകുളത്തെ സിബിഐ കോടതി രണ്ടു വര്‍ഷത്തെ കഠിനതടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ മുന്‍ പെറ്റി ഓഫീസര്‍ ജി എസ് ബിജുമോനെയും മൂന്നാം പ്രതി ഭാര്യാപിതാവ്  ജെ. അയ്യപ്പന്‍ പിള്ളയെയുമാണ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.

രണ്ടാം പ്രതിയും ബിജുമോന്റെ ഭാര്യയുമായ എസ്. ബിന്ദുവിനെ കുറ്റവിമുക്തയാക്കി. 2009-10 കാലഘട്ടത്തില്‍ ഐഎന്‍എസ് സത്‌ലജിലെയും നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിലെയും മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പെറ്റി ഓഫീസറായിരു ബിജുമോന്‍, ഇന്ത്യന്‍ നാവിക സേനയില്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ചമഞ്ഞ് സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ടായ ഇമ്രാന്‍ ഖാന് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.
നാവിക സേനാ മുന്‍ ഉദ്യോഗസ്ഥനും ഭാര്യാപിതാവിനും രണ്ടു വര്‍ഷം കഠിന തടവ്
ഭാര്യ ബിന്ദുവിന്റെയും ഭാര്യപിതാവ് അയ്യപ്പന്‍ പിള്ളയുടെയും സഹായത്തോടെ ഇതിനായി ഇയാള്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കേസില്‍ ആരോപിക്കുന്നു. സിബിഐയുടെ ആന്റി കറപ്ഷന്‍ ബ്യൂറോ കൊച്ചി ശാഖയാണ് കേസ് അന്വേഷിച്ചത്.

Keywords:  Kochi, Court Order, Kerala, Cheating, Bail, Cheating case: 2 year imprisonment for accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia