Booked | മാള്‍ടയിലേക്ക് വിസ വാഗ് ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ തൃക്കരിപ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
അന്വേഷണം നടത്തുന്നത് ചക്കരക്കല്‍ പൊലീസ്
കണ്ണൂര്‍: (KVARTHA) മാള്‍ടയിലേക്ക് വിസ വാഗ് ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. യൂറോപ്യന്‍ രാജ്യമായ മാള്‍ടയിലേക്ക് വിസ വാഗ് ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തിരിച്ച് നല്‍കാതെ വഞ്ചന നടത്തിയെന്ന ചക്കരക്കല്‍ മൗവ്വഞ്ചേരി സ്വദേശിയുടെ പരാതിയില്‍ തൃക്കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്യാമിലി പ്രമോദ്, ഭര്‍ത്താവ് പിവി പ്രമോദ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
2022 ഏപ്രില്‍ അഞ്ചു മുതല്‍ ജൂലായ് 22 വരെയുളള തീയതികളിലായി മാള്‍ടയിലേക്ക് പരാതിക്കാരനും ഭാര്യയ്ക്കും വിസ നല്‍കാമെന്ന് പറഞ്ഞ് 7,50,000 രൂപ അയച്ചു കൊടുത്തുവെങ്കിലും വിസ ശരിയാക്കാതെ വഞ്ചന നടത്തുകയും പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 2, 25,000 രൂപ മാത്രം തിരിച്ച് നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.