Cheating case | വിവാഹ വാഗ്ദാനം നല്‍കി മംഗ്ലൂറു സ്വദേശിനിയായ യുവതിയെയും ഉമ്മയെയും കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
Dec 22, 2022, 06:53 IST
കണ്ണൂര്‍: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി മംഗ്ലൂറു സ്വദേശിനിയായ യുവതിയെയും ഉമ്മയെയും കണ്ണൂരിലെത്തിച്ചു പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പുരോഹിതനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഓടോറിക്ഷ ഡ്രൈവര്‍മാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുരോഹിതനാണ് പൊലീസിന്റെ പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
യുവതിയുമായി നേരത്തെ ബന്ധമുള്ള പുരോഹിതന്‍ വിവാഹ വാഗ്ദാനം നല്‍കി കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ മൂന്നുപേരും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയത്. ഇതിനിടെ യുവതിയും പുരോഹിതനും തമ്മില്‍ മറ്റെന്തോ കാര്യം പറഞ്ഞു തെറ്റുകയായിരുന്നു.
ട്രെയിന്‍ ഇറങ്ങിയതിനു ശേഷം യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും പുരോഹിതന്‍ ബലമായി തട്ടിയെടുത്ത് ഓടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം ഉമ്മയും മകളും ഓടോ ഡ്രൈവര്‍മാരോട് പറഞ്ഞു. തട്ടിപ്പുകാരന്റെ രൂപത്തെ കുറിച്ചു ചോദിച്ചറിഞ്ഞ ഡ്രൈവര്‍മാര്‍ ടൗണില്‍ മുഴുവന്‍ അയാളെ തിരഞ്ഞു.
ഒടുവില്‍ താവക്കര ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ഇയാളെ ഓടോ ഡ്രൈവര്‍മാര്‍ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. റെയില്‍വേ പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പുരോഹിതനെ കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍ പുരോഹിതനെതിരെ പരാതി നല്‍കാന്‍ യുവതിയും ഉമ്മയും തയാറായില്ല.
തങ്ങളില്‍ നിന്നും ബലമായി പിടിച്ചുവാങ്ങിയ ആഭരണങ്ങളും പണവും തിരിച്ചുതരണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനു ശേഷം താക്കീതു നല്‍കി പൂര്‍ണ വിവരങ്ങള്‍ എഴുതി വാങ്ങിയാണ് പൊലീസ് പുലരുംവരെ സ്റ്റേഷനില്‍ നിര്‍ത്തിയതിനു ശേഷം പുരോഹിതനെ വിട്ടയച്ചത്.
Keywords: Cheating case filed against youth, Kannur, News, Police, Cheating, Train, Auto Driver, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.