30 കോടി വിലമതിക്കുന്ന സ്വര്‍ണം വാളയാര്‍ ചെക് പോസ്റ്റില്‍ തടഞ്ഞു

 


30 കോടി വിലമതിക്കുന്ന സ്വര്‍ണം വാളയാര്‍ ചെക് പോസ്റ്റില്‍ തടഞ്ഞു
വാളയാര്‍: 30 കോടി വിലമതിക്കുന്ന സ്വര്‍ണം വാളയാര്‍ ചെക് പോസ്റ്റില്‍ ത­ടഞ്ഞു. ചെക് പോസ്റ്റില്‍ ഹാജരാക്കിയ രേഖയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നിരുന്ന 30 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം വാളയാര്‍ വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ തടഞ്ഞി­ട്ടത്.

സ്വകാര്യ പുതുതലമുറ ബാങ്കിന്റെ കൊച്ചിയിലെ ശാഖയിലേയ്ക്കായി തമിഴ്‌നാട്ടിലെ മധുര­യില്‍നിന്നും വാഹനത്തില്‍ കൊണ്ടുവന്ന 100 ഗ്രാം വീതം തുക്കം വരുന്ന 500 സ്വര്‍ണ കട്ടികളാണ് തടഞ്ഞിട്ടിട്ടു­ള്ളത്. ബാങ്കിന്റെ വിലാസത്തില്‍ കൊണ്ടുവന്ന സ്വര്‍ണത്തിന്റെ രേഖകളുണ്ടെങ്കിലും ബാങ്കിന്റേതല്ലാത്ത മറ്റൊരു ടിന്‍ നമ്പറില്‍ എഴുതിച്ചേര്‍ത്ത രേഖയാണ് ചെക് പോസ്റ്റില്‍ ഹാജരാക്കിയിട്ടുള്ളത്.

Keywords:  Check Post, Valayar, Gold, Read, State, Madhura, Thamilnadu, Present, Adress, Core.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia