Arrested | ചെണ്ടയാട് മദ്രസ കമിറ്റി ഭാരവാഹിയെ മര്‍ദിച്ചതായി പരാതി; 8 പേര്‍ അറസ്റ്റില്‍; ഗള്‍ഫിലേക്ക് കടന്ന രണ്ടുപേര്‍ക്കെതിരെ ലുക് ഔട് നോടീസ്

 


പാനൂര്‍: (www.kvartha.com) മദ്രസ കമിറ്റി ചെയര്‍മാന് ആള്‍കൂട്ടത്തിന്റെ ക്രൂര മര്‍ദനമേറ്റെന്ന സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. സംഭവത്തിനുപിന്നാലെ ഗള്‍ഫിലേക്ക് കടന്ന പ്രതികള്‍ക്കെതിരെ പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചു. ചെണ്ടയാട് ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവിലേരി ജുമാ മസ്ജിദ് പള്ളി ബില്‍ഡിംഗ് ആന്‍ഡ് മദ്രസ കമിറ്റി ചെയര്‍മാന്‍ മഅ്‌റൂഫ് പോതിയാലിനാണ് ക്രൂര മര്‍ദനമേറ്റത്.

അക്രമത്തില്‍ ദേഹമാസകലം പരുക്കേറ്റ മഅ്‌റൂഫ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിയില്‍ ജോലി നോക്കുന്ന ഖത്വീബിനെ ഒഴിവാക്കുന്നു എന്ന വ്യാജ പ്രചാരണം നടത്തിയാണ് തന്നെ ഒരു സംഘം കൂട്ടമായി മര്‍ദിച്ചതെന്നും മര്‍ദന ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചവരെ ഭീഷണിപ്പെടുത്തിയെന്നും ചികിത്സയില്‍ കഴിയുന്ന മഅ്‌റൂഫ് പറഞ്ഞു.

Arrested | ചെണ്ടയാട് മദ്രസ കമിറ്റി ഭാരവാഹിയെ മര്‍ദിച്ചതായി പരാതി; 8 പേര്‍ അറസ്റ്റില്‍; ഗള്‍ഫിലേക്ക് കടന്ന രണ്ടുപേര്‍ക്കെതിരെ ലുക് ഔട് നോടീസ്

സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്തു. എട്ടുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറത്തെ പിപി മുഹമ്മദ് മൗലവി, മാവിലേരി സ്വദേശികളായ അനസ്, പികെ യൂസഫ്, അബൂബക്കര്‍, കെ കെ ഇസ്മഈല്‍, കെ മുഹമ്മദ്, ടി സിയാദ്, പിവി റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടന്ന രണ്ട് പേര്‍ക്കായി ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരിക്കയാണ് പാനൂര്‍ പൊലീസ്.

Keywords:  Chendayad Madrasa committee official attacked; 8 people arrested, Complaint, Police, Kannur, Attack, Arrested, Allegation, Mobile Phone, Hospital, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia