ടി.പി. വധം: മുല്ലപള്ളിയുടെ അഭിപ്രായത്തെ വളച്ചൊടിച്ചതാണെന്ന് ചെന്നിത്തല
Sep 18, 2012, 20:01 IST
കാസര്‍കോട്: ടി.പി. വധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ്
സഹ മന്ത്രി മുല്ലപള്ളി രാമചന്ദ്രന് നടത്തിയ അഭിപ്രായത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പള്ളിയുടെ അഭിപ്രായം ആശയക്കുഴപ്പമുണ്ടാക്കിയതിനാല്‍ അദ്ദേഹത്തോട് ഇക്കാര്യം നേരിട്ട് സംസാരിച്ചതായി ചെന്നിത്തലപറഞ്ഞു. ഇപ്പോള്‍ കേരളപോലീസ് നടത്തുന്ന അന്വേഷണം സമര്‍ത്ഥമായി തന്നെയാണ് മുന്നോട്ട്പോകുന്നത്. അഭിനന്ദനാര്‍ഹമായ നിലയിലാണ് ഇപ്പോഴത്ത അന്വേഷണം നടക്കുന്നത്.
കേസ് അന്വേഷണം അവസാന വിശകലനത്തിലെത്തുമ്പോള് ടി.പിയുടെ മരണവാറന്റ് ഒപ്പിട്ടത് ആരാണെന്ന് വ്യക്തമാകും. അതാരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്നാണ് മുല്ലപ്പളിരാമചന്ദ്രന്‍ അറിയിച്ചതെന്ന് ചെന്നിത്തല വിശദീകരിച്ചു.
ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ സി.ബി.ഐ. അന്വേഷണം മന്ത്രിസഭ ചര്‍ചചെയ്ത് തീരുമാനിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തും മുല്ലപ്പള്ളിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യാതൊരു അഭിപ്രായവ്യത്യാസവുമില്ല.
കാസര്‍കോടിന്റെ വികസന സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഭാകരന് കമ്മീഷന് റിപോര്‍ട്ട് ഒക്ടോബര്‍ 15ന് സര്‍ക്കാരിനു സമര്‍പിക്കുമെന്ന് കമ്മീഷന് അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. പ്രഭാകരന് കമ്മീഷനുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട് ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചതായും ചെന്നിത്തല വെളിപ്പെടുത്തി. കാസര്‍കോട് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള റിപോര്ടായിരിക്കും സര്‍കാറിന് സമര്‍പിക്കുക. കേന്ദ്ര സംസ്ഥാന സര്കാറുകള് ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും വികസന പദ്ധതികള്‍ നടപ്പിലാക്കുക. കെ.പി.സി.സി. കാസര്‍കോടിന്റെ വികസനകാര്യത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കും.
എമര്‍ജിംഗ് കേരള കേരളത്തിന്റെ വികസനപുരോഗതി ലക്ഷ്യമാക്കിയുള്ളതാണ്. വിവാദ പദ്ധതികളെല്ലാം ഒഴിവാക്കികൊണ്ടാണ് സര്‍കാര്‍ മുന്നോട്ട്പോകുന്നത്. കൂടുതല്‍ വിദേശ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് യു.ഡി.എഫ്. സര്‍കാറിന്റെ ലക്ഷ്യം. ഘടക കക്ഷികളുടെ സമ്മര്‍ദ്ദം കോണ്‍ഗ്രസിനേയും സര്കാറിനേയും ഒരുതരത്തിലും ബാധിക്കില്ല.
കൂട്ടുകക്ഷി സര്‍കാറില്‍ പലവിധ അഭിപ്രായങ്ങളും ഉണ്ടാകും. വി.എസിന്റെ കൂടംകുളം സന്ദര്‍ശനത്തെകുറിച്ച് ചോദിച്ചപ്പോള്‍ വി.എസ് പാര്‍ട്ടിവിലക്ക് ലംഘിച്ചപോകുമെന്നാണ് പറയുന്നത്. അത് കാത്തിരുന്നത് കാണാം. ബസ് ചാര്‍ജ് വര്‍ദ്ധനവിനെകുറിച്ച് സര്‍കാര്‍ അന്തിമമായി തീരുമാനിച്ചിട്ടില്ല. കെ.എസ്.ആര്.ടി.സി. വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ നിരക്കുവര്‍ദ്ധന ഏര്പെടുത്തുന്നതിനെകുറിച്ച് ചര്ചചെയ്യും. ഡീസല്‍ വിലവര്‍ദ്ധനവില്‍ സംസ്ഥാനസര്‍കാര്‍ അധികവരുമാനം വേണ്ടെന്നുവെച്ചതിനാല്‍ 1.50 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒരുതവണമാത്രമാണ് മൂമ്പ് അധികവരുമാനം വേണ്ടെന്നുവെച്ചത്. യു.ഡി.എഫ്. സര്‍കാര്‍ ഇതേവരെ അധികവരുമാനം സ്വീകരിച്ചിട്ടില്ല.
കെ.പി.സി.സി പുന:സംഘടന അന്തിമഘട്ടത്തിലാണ്. ബുധനാഴ്ച ഡല്ഹിക്കുപോകാനിരുന്നതാണ്. മുഖ്യമന്ത്രിക്ക് അസുഖമായതുകൊണ്ടാണ് ഡല്‍ഹിയാത്ര മാറ്റിവെച്ചത്. പുന:സംഘടനാകാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തലകൂട്ടിച്ചേര്ത്തു.
ഡി.സി.സി പ്രസിഡണ്ട് കെ.വെളുത്തമ്പു, പി.എ. അഷ്റഫലി, കെ. നീലകണ്ഠന് എന്നിവരും രമേശ് ചെന്നിത്തലയോടൊപ്പമുണ്ടായിരുന്നു.
Keywords: Kasaragod, T.P Chandrasekhar Murder Case, KPCC, Ramesh Chennithala, Mullappalli Ramachandran, Kerala, Police, Report, investigation-report, UDF, Petrol Price, DCC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.