Car Accident | കാര്‍ ട്രെയ്‌ലറിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ എംപി എ എം ആരിഫിന് പരുക്ക്
Nov 3, 2022, 14:03 IST
ആലപ്പുഴ: (www.kvartha.com) കാര്‍ ട്രെയലറിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ എംപി എ എം ആരിഫിന് പരുക്ക്. ചേര്‍ത്തലയിലെ കെവിഎം ജന്‍ക്ഷനില്‍ വെച്ച് വ്യാഴാഴ്ച രാവിലെ 11.45ന് ആണ് എം പി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ചേർത്തല കെ വി എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.
കാര്‍ ട്രെയ്‌ലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് അദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തെ ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനാണ് പരുക്ക്. ഗുരുതരമല്ലെന്നാണ് വിവരം.
Keywords: Cherthala: Alappuzha MP AM Arif met with accident, Alappuzha, News, Accident, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.