Found Dead | അയല്‍വാസികളായ യുവാവും വിദ്യാര്‍ഥിനിയും ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ മരിച്ച നിലയില്‍
ചേര്‍ത്തല: (www.kvartha.com) അയല്‍വാസികളായ യുവാവിനെയും വിദ്യാര്‍ഥിനിയെയും ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന് അനന്തകൃഷ്ണന് (കിച്ചു-23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത് (17) എന്നിവരാണ് മരിച്ചത്.
ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. അനന്തകൃഷ്ണന് തൂങ്ങി മരിച്ച നിലയിലും എലിസബത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
വൈകിട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റും. തുടര്‍ന്ന് പൊലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ടം നടത്തുമെന്ന് ചേര്‍ത്തല പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Found Dead, Death, Student, Police, Cherthala: Man and student found dead.