Air fares | വിമാനയാത്രാ നിരക്ക് വര്‍ധനവില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; അമിതനിരക്ക് പ്രവാസി സഹോദരങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് പരാതി
Jul 3, 2022, 19:46 IST
തിരുവനന്തപുരം: (www.kvartha.com) വിമാനയാത്രാ(Air fares) നിരക്ക് വര്‍ധനവ് പ്രവാസികള്‍ക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ആഭ്യന്തര സര്‍വീസുകള്‍ക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും കോവിഡ് മഹാമാരിക്കാലത്തിന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കംപനികള്‍ ഇടാക്കുന്നത്.
ഇത് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി സഹോദരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തില്‍ നിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക് വര്‍ധനവ് വലിയ തിരിച്ചടിയാണ്. നീണ്ട അടച്ചിടല്‍ കാരണം പ്രതിസന്ധിയിലായ കേരളത്തിന്റെ ടൂറിസം മേഖലയെയും ഇത് ബാധിക്കും. ഈ ആശങ്കകള്‍ മുന്‍നിര്‍ത്തി വിമാന യാത്രാനിരക്കിലെ കുത്തനെയുള്ള വര്‍ധനവ് വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Keywords: Chief Minister asked the Prime Minister to intervene in the increase in air fares, Thiruvananthapuram, News, Flight, Chief Minister, Pinarayi vijayan, Prime Minister, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.