മുഖ്യമന്ത്രി പാര്‍ടി സമ്മേളനങ്ങളുടെ തിരക്കില്‍; ആഭ്യന്തരവകുപ്പ് നാഥനില്ലാകളരിയായി
Jan 3, 2022, 21:47 IST
തിരുവനന്തപുരം: (www.kvartha.com 03.01.2022) മുഖ്യമന്ത്രി പാര്‍ടി സമ്മേളനങ്ങളുടെ തിരക്കിലായതോടെ ആഭ്യന്തരവകുപ്പ് നാഥനില്ലാകളരിയായി. പാര്‍ടിയെ നന്നാക്കാനും സര്കാരിനും തനിക്കും എതിരെയുള്ള വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നത് ഒഴിവാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ചില ജില്ലാസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. പാലക്കാട് ജില്ലയിലെ വിഭാഗീയപ്രവര്ത്തനങ്ങള്ക്ക് ഒരുപരിധിവരെ അറുതിവരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം ഭരിക്കുന്ന ആഭ്യന്തരവകുപ്പ് സര്കാരിനും മുന്നണിക്കും ദിനംപ്രതി തലവേദന സൃഷ്ടിക്കുകയാണ്. പൊലീസിന്റെ വഴിവിട്ട പ്രവര്‍ത്തികള്‍ കാരണം മന്ത്രി വി ശിവന്‍കുട്ടി വിദേശപൗരന്റെ വീട്ടിലെത്തി ക്ഷമ പറഞ്ഞ സാഹചര്യമുണ്ടായി. അതിന് പിന്നാലെയാണ് ട്രെയിനില്‍ യാത്രക്കാരനെ പൊലീസുകാരന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പൊലീസ് സ്റ്റേഷനുകളില്‍ ഇടതുമുന്നണിയുടെ ജനപ്രതിനിധികള്‍ക്ക് പോലും ചെല്ലാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസില്‍ ആര് എസ് എസ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയതായി സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി ചര്‍ചയ്ക്ക് മറുപടി നല്കവേ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പാര്‍ടി അനുഭാവമുള്ള പൊലീസുകാര്‍ പ്രധാനപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് തുടങ്ങീ വലിയ ജോലിഭാരമില്ലാത്ത തസ്തികകളിലേക്ക് അവരെല്ലാം മാറിപ്പോയെന്നും കോടിയേരി ചൂണ്ടിക്കാണിച്ചിരുന്നു. റൈറ്റര്‍ അടക്കമുള്ള പ്രധാന തസ്തികകളില്‍ ആര് എസ് എസ് അനുഭാവികളാണ് ജോലി ചെയ്യുന്നതെന്നും ആരോപിച്ചിരുന്നു.
പൊലീസിനുള്ളിലെ ചേരിപ്പോരും എസ് എച് ഒമാരുടെ ചുമതലയില്‍ നിന്ന് എസ് ഐമാരെ മാറ്റിയതും സേനയുടെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിച്ചെന്ന ആക്ഷേപവും ശക്തമാണ്. ഡിജിപിയായി അനില്‍കാന്തിനെ നിയമിച്ചത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമായില്ലെന്ന ആരോപണവും ശക്തമാണ്. പൊലീസ് നല്കുന്ന രഹസ്യാന്വേഷണ റിപോര്‍ടുകളില്‍ പലപ്പോഴും സര്‍കാര്‍ വേണ്ട നടപടിയെടുക്കുന്നില്ലെന്നും ഉള്ള ആക്ഷേപമുണ്ട്.
ഡ്യൂടി സമയം എട്ട് മണിക്കൂറായി കുറയ്ക്കണം എന്നുള്ള ശുപാര്‍ശ പോലും നടപ്പായിട്ടില്ല. ചില ക്രിമിനലുകളെയും ഗുൻഡകളെയും രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നതിനാല്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് സേനയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പഴയത് പോലെ പൊലീസ് സ്റ്റേഷനുകളില്‍ പ്രാദേശിക നേതാക്കളുടെ ഇടപെടലില്ലാത്തത് മാത്രമാണ് ആശ്വാസം. എന്നാലത് പൊലീസിനെ കയറൂരിവിട്ടതിന് തുല്യമാണെന്നാണ് താഴേതട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. പൊലീസിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ സര്കാരിനും മുന്നണിക്കും വലിയവില നല്‍കേണ്ടിവരും. പ്രത്യേകിച്ച് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍.

Keywords: News, Kerala, Thiruvananthapuram, Top-Headlines, CM, Chief Minister, Pinarayi vijayan, Party, Conference, Minister, Government, Police, Chief Minister busy with party conferences.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.