തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സ്‌കൂളുകളുടെ എയ്ഡഡ് പദവിയെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍ റബ്ബും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇരു തട്ടില്‍. മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുമെന്നായിരുന്നു മന്ത്രി വെളിപ്പെടുത്തിയത്.. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.
വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെതിരയുള്ള നിലപാട് കര്‍ക്കശമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പില്‍ പിന്‍സീറ്റ് ഡ്രൈവിങ് നടക്കുന്നതിന് തെളിവാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.
വിദ്യാഭ്യാസ മന്ത്രിക്കെതിരെ കെഎസ്‌യു ഉയര്‍ത്തിയ വിമര്‍ശനത്തെ ഗൗരവമായിക്കാണുന്നില്ലെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. കെ.എസ്.യുവിന്റെ വിമര്‍ശനം ഒരു തമാശയായി മാത്രമേ കരുതുന്നുള്ളുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഗൗരവമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.യുവും എം.എസ്.എഫും തുറന്ന പോരിലുമാണ്.

Keywords: Kerala, Thiruvananthapuram, Abdu Rabb, Chief Minister, Oommen Chandy, Malappuram, School.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.