Chief Minister | ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍കാര്‍ നയങ്ങള്‍ക്കെതിരെ സംസ്ഥാനം ഉയര്‍ത്തുന്നത് ശക്തമായ പ്രതിരോധമെന്ന് മുഖ്യമന്ത്രി
Aug 24, 2023, 16:11 IST
തിരുവനന്തപുരം: (www.kvartha.com) ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ഉയര്‍ത്തുന്നത് ശക്തമായ പ്രതിരോധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2023-24 അധ്യയന വര്‍ഷത്തേക്കായി എന്‍ സി ഇ ആര്‍ ടി തയാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുള്‍പ്പെടുത്തി അഡീഷനല്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിയത് ആ പരിശ്രമത്തിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വര്‍ഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളില്‍ സൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായത്. അതുകൊണ്ട് ഹിസ്റ്ററി, പൊളിറ്റികല്‍ സയന്‍സ്, ഇകണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഒഴിവാക്കപ്പെട്ട ആ കാതലായ പാഠഭാഗങ്ങള്‍ ഉള്‍പെടുത്തിയാണ് അഡീഷനല്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഇന്നു വെട്ടി മാറ്റിയവര്‍ നാളെ ഗാന്ധിഘാതകനായ ഗോഡ് സേയെ മഹദ് വ്യക്തിത്വമായി പാഠപുസ്തകങ്ങളില്‍ ഉള്‍പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ. ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് അത്തരം വര്‍ഗീയ അജന്‍ഡകളെ എല്‍ഡിഎഫ് സര്‍കാര്‍ നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച് ചെറുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഏക സിവില്‍ കോഡിനെതിരെയും കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെയും കേരളം ശക്തമായ നിലപാടാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു..
നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരിക വൈവിധ്യത്തെ നിരാകരിച്ച് വര്‍ഗീയതയും വിദ്വേഷചിന്തയും കുത്തിവയ്ക്കാനും സംഘപരിവാര്‍ സംഘടനകളുടെ വിഷലിപ്തമായ ചരിത്രത്തെ വെള്ളപൂശാനുമുള്ള ശ്രമങ്ങളെ നമ്മള്‍ ചെറുക്കേണ്ടതുണ്ട്. ജനാധിപത്യ വിശ്വാസികളെല്ലാം അതിനായി കൈകോര്‍ക്കണം. കവിഞ്ഞദിവസം പ്രകാശനം ചെയ്ത പുതിയ പാഠപുസ്തകള്‍ ആ ദിശയിലുള്ള ഉജ്ജ്വലമായ ചുവടു വയ്പാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാന്‍ കരുത്തോടെ നമുക്കൊറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ശക്തമായ പ്രതിരോധമാണുയര്‍ത്തുന്നത്. 2023-24 അധ്യയന വര്‍ഷത്തേക്കായി എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുള്‍പ്പെടുത്തി അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത് ആ പരിശ്രമത്തിന്റെ ഭാഗമായാണ്.
ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വര്‍ഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളില്‍ സൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായത്. അതുകൊണ്ട് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഒഴിവാക്കപ്പെട്ട ആ കാതലായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഇന്നു വെട്ടി മാറ്റിയവര്‍ നാളെ ഗാന്ധിഘാതകനായ ഗോഡ്‌സേയെ മഹദ് വ്യക്തിത്വമായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ. ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് അത്തരം വര്‍ഗീയ അജണ്ടകളെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച് ചെറുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഏക സിവില്‍ കോഡിനെതിരെയും കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെയും കേരളം ശക്തമായ നിലപാടാണ് എടുത്തത്.
നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരിക വൈവിധ്യത്തെ നിരാകരിച്ച് വര്‍ഗീയതയും വിദ്വേഷചിന്തയും കുത്തിവയ്ക്കാനും സംഘപരിവാര്‍ സംഘടനകളുടെ വിഷലിപ്തമായ ചരിത്രത്തെ വെള്ളപൂശാനുമുള്ള ശ്രമങ്ങളെ നമ്മള്‍ ചെറുക്കേണ്ടതുണ്ട്. ജനാധിപത്യ വിശ്വാസികളെല്ലാം അതിനായി കൈകോര്‍ക്കണം. ഇന്നലെ പ്രകാശനം ചെയ്ത പുതിയ പാഠപുസ്തകള്‍ ആ ദിശയിലുള്ള ഉജ്ജ്വലമായ ചുവടു വയ്പാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാന്‍ കരുത്തോടെ നമുക്കൊറ്റക്കെട്ടായി മുന്നോട്ടു പോകാം.
ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വര്‍ഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളില്‍ സൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായത്. അതുകൊണ്ട് ഹിസ്റ്ററി, പൊളിറ്റികല്‍ സയന്‍സ്, ഇകണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഒഴിവാക്കപ്പെട്ട ആ കാതലായ പാഠഭാഗങ്ങള്‍ ഉള്‍പെടുത്തിയാണ് അഡീഷനല്‍ പാഠപുസ്തകങ്ങള്‍ തയാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഇന്നു വെട്ടി മാറ്റിയവര്‍ നാളെ ഗാന്ധിഘാതകനായ ഗോഡ് സേയെ മഹദ് വ്യക്തിത്വമായി പാഠപുസ്തകങ്ങളില്‍ ഉള്‍പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ. ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് അത്തരം വര്‍ഗീയ അജന്‍ഡകളെ എല്‍ഡിഎഫ് സര്‍കാര്‍ നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച് ചെറുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഏക സിവില്‍ കോഡിനെതിരെയും കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെയും കേരളം ശക്തമായ നിലപാടാണ് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു..
നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരിക വൈവിധ്യത്തെ നിരാകരിച്ച് വര്‍ഗീയതയും വിദ്വേഷചിന്തയും കുത്തിവയ്ക്കാനും സംഘപരിവാര്‍ സംഘടനകളുടെ വിഷലിപ്തമായ ചരിത്രത്തെ വെള്ളപൂശാനുമുള്ള ശ്രമങ്ങളെ നമ്മള്‍ ചെറുക്കേണ്ടതുണ്ട്. ജനാധിപത്യ വിശ്വാസികളെല്ലാം അതിനായി കൈകോര്‍ക്കണം. കവിഞ്ഞദിവസം പ്രകാശനം ചെയ്ത പുതിയ പാഠപുസ്തകള്‍ ആ ദിശയിലുള്ള ഉജ്ജ്വലമായ ചുവടു വയ്പാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാന്‍ കരുത്തോടെ നമുക്കൊറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ശക്തമായ പ്രതിരോധമാണുയര്‍ത്തുന്നത്. 2023-24 അധ്യയന വര്‍ഷത്തേക്കായി എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുള്‍പ്പെടുത്തി അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത് ആ പരിശ്രമത്തിന്റെ ഭാഗമായാണ്.
ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വര്‍ഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളില്‍ സൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായത്. അതുകൊണ്ട് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഒഴിവാക്കപ്പെട്ട ആ കാതലായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഇന്നു വെട്ടി മാറ്റിയവര്‍ നാളെ ഗാന്ധിഘാതകനായ ഗോഡ്‌സേയെ മഹദ് വ്യക്തിത്വമായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ. ഫെഡറല്‍ സംവിധാനത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് അത്തരം വര്‍ഗീയ അജണ്ടകളെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ച് ചെറുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഏക സിവില്‍ കോഡിനെതിരെയും കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെയും കേരളം ശക്തമായ നിലപാടാണ് എടുത്തത്.
Keywords: Chief Minister Pinarayi Vijayan About Education Policy, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Education Policy, Education, Books, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.