Meeting | കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
Dec 17, 2022, 14:25 IST
കോഴിക്കോട്: (www.kvartha.com) ചികിത്സയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി കാന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടത്.
വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമായിരുന്നു സന്ദര്‍ശനമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതീക്ഷാ നിര്‍ഭരമായ സംസാരം ഏറെ ഉന്മേഷം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
അല്‍പകാലമായി മുഖ്യമന്ത്രി തുടര്‍ചയായി വിശേഷങ്ങള്‍ അന്വേഷിക്കുകയും സൗഖ്യം നേരുകയും ചെയ്യാറുണ്ട്. തിരക്കുകള്‍ക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദര്‍ശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം മുഖ്യമന്ത്രിയെ അറിയിച്ചതായും കാന്തപുരം വ്യക്തമാക്കി.
Keywords: Chief Minister Pinarayi Vijayan met Kanthapuram AP Abubakar Musliar, Kozhikode, News, Chief Minister, Pinarayi-Vijayan, Meeting, Kanthapuram A.P.Aboobaker Musliyar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.