Chief Minister | ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നു; സൂത്രധാരനെ കയ്യോടെ പിടികൂടാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി

 


കണ്ണൂര്‍: (KVARTHA) ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുപോലെയുള്ള എത്ര എത്ര കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും വരാനിരിക്കുന്നു. ഇത് ആദ്യത്തെതും അവസാനത്തെതും അല്ല. എന്നാല്‍ ആരോപണങ്ങള്‍ക്ക് ആയുസുണ്ടായില്ലെന്നും ഗൂഢാലോചനയുടെ സൂത്രധാരനെ കയ്യോടെ പിടികൂടാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില മാധ്യമസ്ഥാപനങ്ങളും വ്യക്തികളുമാണ് ഈ ഗൂഢാലോചനയ്ക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:


ഇതുപോലെയുള്ള എത്ര എത്ര കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും വരാനിരിക്കുന്നു. ഇത് ആദ്യത്തെതും അവസാനത്തെതും അല്ല. 1996ല്‍ പയ്യന്നൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ എനിക്കതിരെ പെട്ടെന്ന് ഒരു ആരോപണം ഉണ്ടായി. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വൈദ്യുതി മന്ത്രിയാകുമെന്നും മനസ്സിലാക്കിയാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

എനിക്ക് കോടികള്‍ നല്‍കി എന്നായിരുന്നു അന്നത്തെ ആരോപണം. ഏതെല്ലാം തരത്തില്‍ കഥ മെനയാമെന്നതിന്റെ തെളിവായിരുന്നു അത്. അന്ന് അത് ഒറ്റപ്പെട്ട രീതിയായിരുന്നു. ഇപ്പോള്‍ അതു വ്യാപകമായ രീതിയായി മാറിയിരിക്കുന്നു.

Chief Minister | ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നു; സൂത്രധാരനെ കയ്യോടെ പിടികൂടാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി

 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വന്നു. അന്ന് എല്‍ഡിഎഫിന് ഒരു സീറ്റുമാത്രമേ നേടാനായുള്ളൂ. ഇതേതുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് കരുതി യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും 2021ല്‍ വീണ്ടും സാധാരണ നിലയില്‍ തിരഞ്ഞെടുക്കപ്പെട്ടു- എന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Chief Minister Pinarayi Vijayan Says Conspiracy Against Health Minister's Office, Kannur, News, Politics, Chief Minister, Pinarayi Vijayan, Conspiracy, Health Minister's Office, Conspiracy, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia