കണ്ണൂർ: (www.kvartha.com 10.03.2021) മുഖ്യമന്ത്രി പിണറായി വിജയൻ വോടെര്മാരെ കാണുന്നതിനുള്ള മണ്ഡലപര്യടനം ആരംഭിച്ചു. ധര്‍മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത് തല പ്രചാരണം തുടങ്ങിയത്.
ബജറ്റ് പദ്ധതികൾക്കപ്പുറം കേരളത്തിൽ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍കാര്‍ ശ്രമിച്ചത്. പക്ഷെ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഓഖി ദുരന്തം വന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സർകാർ പ്രഖ്യാപിച്ചത്. അതിനെതിരേയും പാര വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.

പ്രസംഗത്തിനൊടുവിലായിരുന്നു ജനങ്ങളോട് മുഖ്യമന്ത്രി വോട് തേടിയത്. സിപിഎമിനായി ധർമടത്ത് ഞാൻ തന്നെ മത്സരിക്കണമെന്നാണ് പാർടി തീരുമാനിച്ചത്. നാടിൻ്റെ പേര് ചീത്തയാക്കുന്ന ഒരു കാര്യവും സർകാർ ചെയ്തിട്ടില്ല. തുടർന്നും പിന്തുണ വേണമെന്നും പിണറായി വോടർമാരോട് അഭ്യർഥിച്ചു.
നോട്ട് നിരോധന സമയത്ത് ബിജെപിയെ എതിക്കാൻ ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. പക്ഷേ അതിന് പോലും കെപിസിസി കൂടെ നിന്നില്ല. കേരളം എന്നത് കൊലക്കളമാണെന്നൊരു പ്രചാരണം ദേശീയ തലത്തിൽ ബിജെപി നടത്തിയിരുന്നു. കേരളത്തെ അപമാനിക്കാനുള്ള രാഷ്ട്രീയ ക്യാംപെയ്നായിരുന്നു അത്. ഇതിനെ എതിർക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Keywords: News, Kannur, Assembly Election, Assembly-Election-2021, Election, Pinarayi Vijayan, Chief Minister, Kerala, State, Top-Headlines, Constituency campaign, Voters, Constituency, Chief Minister Pinarayi Vijayan started his constituency campaign to meet voters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.