Pinarayi Vijayan | രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വര്‍ഗീയതയാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Sep 26, 2022, 21:02 IST
തൊടുപുഴ: (www.kvartha.com) രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വര്‍ഗീയതയാണ് രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുതോണിയില്‍ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രക്തസാക്ഷിത്വത്തെ അപമാനിച്ചുവെന്നും പ്രതിയെ ഒപ്പം നടത്താന്‍ രാഹുല്‍ ഗാന്ധി തയാറായെന്നും ചൂണ്ടിക്കാട്ടിയാണു മുഖ്യമന്ത്രി വിമര്‍ശനം തുടങ്ങിയത്. ബിജെപിയെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോഴും രൂപത്തിലും ഭാവത്തിലും അവരുടെ വര്‍ഗീയതയാണു രാഹുല്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ചെറുതോണിയില്‍ സ്ഥാപിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറിയുമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. ചടങ്ങില്‍ സിപിഎം സമാഹരിച്ച തുക ധീരജിന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറി.
ഹുണ്ടിക പിരിവായി സിപിഎം സമാഹരിച്ച ഒരു കോടി അന്‍പത്തിയെട്ടര ലക്ഷം രൂപയില്‍ ധീരജിന്റെ മാതാപിതാക്കള്‍ക്ക് 25 ലക്ഷം രൂപയും അനുജന്‍ അദ്വൈതിന്റെപഠനാവശ്യങ്ങള്‍ക്ക് 10ലക്ഷം രൂപയുമായിരുന്നു നല്‍കിയത്.
സംഘര്‍ഷത്തില്‍ പരുക്കേറ്റ ധീരജിന്റെ സുഹൃത്തുക്കളായ അമലിനും അഭിജിതിനും തുടര്‍ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി.
Keywords: Chief Minister Pinarayi Vijayan Criticized Rahul Gandhi, Thodupuzha, News, Chief Minister, Pinarayi-Vijayan, Rahul Gandhi, Congress, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.