Chief Minister | ഗ്രന്ഥശാലകള്‍ സമാനതകളില്ലാത്ത സാംസ്‌കാരിക കൂട്ടായ്മകളെന്ന് മുഖ്യമന്ത്രി
Dec 25, 2022, 17:20 IST
കണ്ണൂര്‍: (www.kvartha.com) സമാനതകളില്ലാത്ത സാംസ്‌കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാല പ്രസ്ഥാനമെന്നും ഗ്രന്ഥശാലകള്‍ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം സമ്പൂര്‍ണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്‍ഡ്യയിലെ നാട്ടിന്‍പുറങ്ങളില്‍ വായനാശാലകളും ഗ്രന്ഥശാലകളും അത്യപൂര്‍വ കാഴ്ചകളാണ്. എന്നാല്‍ കേരളം ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനത്തില്‍ ഏറെ മുന്നിലാണ്. ദേശീയ പ്രസ്ഥാന കാലഘട്ടത്തില്‍ തന്നെ നാട് ഗ്രന്ഥശാലകളുടെ കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്നു.
കേരളത്തിന്റെ നവോഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയും. തിന്മക്കും അനീതിക്കുമെതിരെയുള്ളതാണ് ഗ്രന്ഥശാല പ്രസ്ഥാനം. അറിവിന് എതിരായ ശക്തികളാണ് ഗ്രന്ഥശാലകളെ ആക്രമിക്കുന്നതെന്നും അത്തരം ഘട്ടങ്ങളില്‍ ഗ്രന്ഥശാലകള്‍ ശക്തിയാര്‍ജിച്ച് തിരിച്ച് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളെയും കുട്ടികളെയും സ്ത്രീകളെയും ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിക്കാനാകണം. ഇല്ലാത്തിടങ്ങളില്‍ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അതിന് സര്‍കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
മണ്ഡലത്തിലെ എട്ടു പഞ്ചായതിലെ എല്ലാ വാര്‍ഡുകളിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചതിന്റെ ഭാഗമായാണ് സമ്പൂര്‍ണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഇതോടെ മണ്ഡലത്തിലെ 132 പഞ്ചായത് വാര്‍ഡുകളിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. ഡോ. വി ശിവദാസന്‍ എംപിയുടെ നേതൃത്വത്തില്‍ പീപിള്‍സ് മിഷന്‍സ് ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് എന്ന മിഷന്‍ രൂപീകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലും ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മിഷന്റെ നേതൃത്വത്തില്‍ നടക്കും.
പിണറായി ബാങ്ക് ഹോളില്‍ നടന്ന ചടങ്ങില്‍ ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത് അംഗം കോങ്കി രവീന്ദ്രന്‍, തലശേരി ബ്ലോക് പഞ്ചായത് പ്രസിഡണ്ട് സി പി അനിത, പഞ്ചായത് പ്രസിഡണ്ടുമാരായ കെ കെ രാജീവന്‍, എന്‍ കെ രവി, കെ ഗീത, കെ ദാമോദരന്‍, എ വി ഷീബ, കെ പി ലോഹിതാക്ഷന്‍, ടി സജിത, ബ്ലോക് പഞ്ചായത് അംഗം സി എം സജിത, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രടറി പി കെ വിജയന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ കെ ശശിധരന്‍, സി എന്‍ ചന്ദ്രന്‍, വി എ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Pinarayi-Vijayan, Chief Minister, Chief Minister said that libraries unique cultural institutions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.