ഗ്യാസ് ലോറി ദുരന്തം: ആശ്വാസവുമായി മുഖ്യമന്ത്രി പറന്നെത്തി
Aug 28, 2012, 18:23 IST
പരിക്കേറ്റവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്കാന് സര്‍ക്കാര്‍ തയാറാണ്. ദുരിതാശ്വാസപ്രവര്‍ത്തനത്തിനുവേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായമായി പതിനായിരം രൂപ നല്‍കും. ഇതുകൂടാതെ അപകടത്തില്‍ നാല്‍പ്പതുശതമാനത്തിലേറെ പൊള്ളലേറ്റവര്‍ക്ക് മൂന്നു ലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെ സഹായം നല്‍കും. സാരമായി പൊള്ളലേല്ക്കാത്തവര്ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
വീടും വാഹനങ്ങളും കടകളും കൃഷിയും നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഇത് തിട്ടപ്പെടുത്തി കളക്ടര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പലരുടെയും വീടുകള്‍ താമസയോഗ്യമല്ലാത്തവിധം കത്തിപ്പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് ആറു മാസത്തേക്ക് അയ്യായിരം രൂപ വീതം വാടകയിനത്തില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനനും സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു.
അപകടത്തിന് കാരണമായ ഡിവൈഡര്‍ സംബന്ധിച്ച് നാട്ടുകാരില്‍ നിന്ന് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതാ ഉദ്യോഗസ്ഥരുമായും പിഡബ്ല്യുഡി എന്‍ജിനീയര്‍മാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതേത്തുടര്‍ന്ന് ബുധനാഴ്ച തന്നെ ഡിവൈഡര്‍ പൊളിച്ചുനീക്കും. പകരം സംവിധാനം പോലീസും പിഡബ്ല്യുഡി അധികൃതരും ചേര്‍ന്നു തീരുമാനിക്കും.
അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്കറാണ്. ഐഒസി അധികൃതരുമായി നഷ്ടപരിഹാരം സംബന്ധിച്ച് ഇതിനകം തന്നെ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തി. അവര്‍ നല്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററിലാണ് കണ്ണൂരിലെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.