ഗ്യാസ് ലോറി ദുര­ന്തം: ആ­ശ്വാ­സ­വു­മാ­യി മു­ഖ്യ­മന്ത്രി പ­റ­ന്നെത്തി

 


ഗ്യാസ് ലോറി ദുര­ന്തം: ആ­ശ്വാ­സ­വു­മാ­യി മു­ഖ്യ­മന്ത്രി പ­റ­ന്നെത്തി
ക­ണ്ണൂര്‍: ക­ണ്ണൂ­രില്‍ ഗ്യാസ് ലോ­റി പൊ­ട്ടി­ത്തെ­റി­ച്ചു­ണ്ടാ­യ അ­പ­ക­ട­ത്തില്‍ പ­രി­ക്കേ­റ്റ മു­ഴു­വന്‍ ആ­ളു­ക­ളു­ടെ­യും ചി­കി­ത്സ സര്‍­ക്കാര്‍ വ­ഹി­ക്കു­മെ­ന്ന് മു­ഖ്യ­മ­ന്ത്രി ഉ­മ്മന്‍ ചാ­ണ്ടി അ­റി­യി­ച്ചു. മ­രി­ച്ച­യാ­ളു­ടെ കു­ടും­ബ­ത്തി­ന് പ­ത്തു­ല­ക്ഷം രൂ­പ സ­ഹാ­യ­ധ­ന­മാ­യി നല്‍­കു­മെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. ദു­ര­ന്തം ന­ട­ന്ന സ്ഥ­ല­വും പ­രി­ക്കേ­റ്റ് ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന­വ­രെ­യും സ­ന്ദര്‍­ശി­ച്ച­ശേ­ഷം നട­ത്തി­യ വാര്‍ത്താ­സ­മ്മേ­ള­ന­ത്തി­ലാണ് മുഖ്യ­മന്ത്രി ഇക്കാര്യം അറി­യി­ച്ച­ത്.

പ­രി­ക്കേ­റ്റ­വര്‍­ക്ക് അ­വര്‍ ആ­വ­ശ്യ­പ്പെ­ടു­ന്ന ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി ചി­കി­ത്സ നല്‍­കാന്‍ സര്‍­ക്കാര്‍ ത­യാ­റാ­ണ്. ദു­രി­താ­ശ്വാ­സ­പ്ര­വര്‍­ത്ത­ന­ത്തി­നു­വേണ്ട എ­ല്ലാ സ­ഹാ­യ­ങ്ങളും സര്‍­ക്കാര്‍ നല്‍കും. അ­പ­ക­ട­ത്തില്‍ ഉള്‍­പ്പെ­ട്ട­വര്‍­ക്ക് അ­ടി­യ­ന്ത­ര സ­ഹാ­യ­മാ­യി പ­തി­നാ­യി­രം രൂ­പ നല്‍­കും. ഇ­തു­കൂ­ടാ­തെ അ­പ­ക­ട­ത്തില്‍ നാല്‍­പ്പ­തു­ശ­ത­മാ­ന­ത്തി­ലേ­റെ പൊ­ള്ള­ലേ­റ്റ­വര്‍­ക്ക് മൂ­ന്നു ല­ക്ഷം മു­തല്‍ അ­ഞ്ചു­ല­ക്ഷം രൂ­പ­വ­രെ സ­ഹാ­യം നല്‍­കും. സാര­മായി പൊ­ള്ള­ലേ­ല്‍ക്കാത്ത­വര്‍ക്ക് ര­ണ്ട് ല­ക്ഷം രൂ­പ­യും നല്‍­കും. ഇ­തു­സം­ബ­ന്ധി­ച്ച് ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കാന്‍ ജി­ല്ലാ ക­ള­ക്­ടര്‍­ക്ക് മുഖ്യ­മന്ത്രി നിര്‍­ദേ­ശം നല്‍­കി.

­വീ­ടും വാ­ഹ­ന­ങ്ങ­ളും ക­ട­ക­ളും കൃ­ഷി­യും ന­ശി­ച്ച­വര്‍­ക്ക് ന­ഷ്­ട­പ­രി­ഹാ­രം നല്‍­കും. ഇ­ത് തി­ട്ട­പ്പെ­ടു­ത്തി ക­ള­ക്­ടര്‍ നല്‍­കു­ന്ന റി­പ്പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­കും ന­ട­പ­ടി. പ­ല­രു­ടെ­യും വീ­ടു­കള്‍ താ­മ­സ­യോ­ഗ്യ­മ­ല്ലാ­ത്ത­വി­ധം ക­ത്തി­പ്പോ­യി­ട്ടു­ണ്ട്. ഇ­ത്ത­ര­ത്തി­ലു­ള്ള­വര്‍­ക്ക് ആ­റു മാ­സ­ത്തേ­ക്ക് അ­യ്യാ­യി­രം രൂ­പ വീ­തം വാട­ക­യി­ന­ത്തില്‍ നല്‍­കു­മെ­ന്നും മു­ഖ്യ­മ­ന്ത്രി അ­റി­യി­ച്ചു. നേര­ത്തെ പരിക്കേറ്റവരുടെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി. മോ­ഹ­നനും സ്ഥ­ലം സ­ന്ദര്‍­ശി­ച്ച ശേഷം പ­റ­ഞ്ഞി­രുന്നു.


അ­പ­ക­ട­ത്തി­ന് കാ­ര­ണ­മാ­യ ഡി­വൈ­ഡര്‍ സം­ബ­ന്ധി­ച്ച് നാ­ട്ടു­കാ­രില്‍ നി­ന്ന് നി­ര­വ­ധി പ­രാ­തി­കള്‍ കി­ട്ടിയിട്ടു­ണ്ട്. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ദേ­ശീ­യ­പാ­താ ഉ­ദ്യോ­ഗ­സ്ഥ­രു­മാ­യും പി­ഡ­ബ്ല്യു­ഡി എന്‍­ജി­നീ­യര്‍­മാ­രു­മാ­യും മുഖ്യ­മന്ത്രി ചര്‍ച്ച നട­ത്തി. ഇ­തേ­ത്തു­ടര്‍­ന്ന് ബു­ധ­നാഴ്ച ­ത­ന്നെ ഡി­വൈ­ഡര്‍ പൊ­ളി­ച്ചു­നീ­ക്കും. പ­ക­രം സം­വി­ധാ­നം പോ­ലീ­സും പി­ഡ­ബ്ല്യു­ഡി അ­ധി­കൃ­ത­രും ചേര്‍­ന്നു തീ­രു­മാ­നി­ക്കും.

അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­ത് ഇ­ന്ത്യന്‍ ഓ­യില്‍ കോര്‍­പ­റേ­ഷ­ന്റെ ടാ­ങ്ക­റാ­ണ്. ഐ­ഒ­സി അ­ധി­കൃ­ത­രു­മാ­യി ന­ഷ്­ട­പ­രി­ഹാ­രം സം­ബ­ന്ധി­ച്ച് ഇ­തി­ന­കം ത­ന്നെ മന്ത്രി­ത­ല­ത്തില്‍ ചര്‍ച്ച നട­ത്തി. അ­വര്‍ നല്‍­കു­ന്ന ന­ഷ്­ട­പ­രി­ഹാ­രം അ­പ­ര്യാ­പ്­ത­മാ­കു­ന്ന സാ­ഹ­ച­ര്യ­ത്തില്‍ സം­സ്ഥാ­ന സര്‍­ക്കാര്‍ കൂടു­തല്‍ സ­ഹാ­യം നല്‍­കു­മെ­ന്നും മു­ഖ്യ­മ­ന്ത്രി അ­റി­യി­ച്ചു.­ അ­പ­ക­ട­ത്തി­ന്റെ അ­ടി­സ്ഥാന­ത്തില്‍ മുഖ്യ­മന്ത്രി അടി­യ­ന്തി­ര­മായി കൊ­ച്ചി­യില്‍ നി­ന്ന് ഹെ­ലി­കോ­പ്­റ്റ­റി­ലാ­ണ് ക­ണ്ണൂ­രി­ലെ­ത്തി­യ­ത്.

Keywords: Kannur, Lorry Accident, Kannur, Fire, Police, Politics, Death, Pariyaram, Hospitalised, Malayalam News, Kannur Vartha, Latets News, Oommen Chandy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia