പൊലീസിന്റെ ഡ്രോണ്‍ ഫോറന്‍സിക് ലാബും ഗവേഷണകേന്ദ്രവും വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Aug 11, 2021, 19:10 IST
തിരുവനന്തപുരം: (www.kvartha.com 11.08.2021) പൊലീസിന്റെ ഡ്രോണ്‍ ഫോറന്‍സിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും രാവിലെ 11.30 ന് പേരൂര്‍കടയില്‍ എസ് എ പി പരേഡ് ഗ്രൗന്‍ഡില്‍ ആണ് ഉദ്ഘാടനം.
ഫോറന്‍സിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിര്‍മാണ സവിശേഷതകള്‍ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ വിവരങ്ങള്‍ മനസിലാക്കുക, പ്രവര്‍ത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറന്‍സിക് ലാബില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. പൊലീസ് സേനയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകള്‍ നിര്‍മിക്കുന്നത് ഡ്രോണ്‍ ഗവേഷണകേന്ദ്രത്തിലായിരിക്കും.
ഉദ്ഘാടനത്തിനുശേഷം ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും എസ് എ പി ഗ്രൗന്‍ഡില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 വരെയാണ് പ്രദര്‍ശനം. എം എല്‍ എ വികെ പ്രശാന്ത്, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ എ ഡി ജി പി മനോജ് എബ്രഹാം, ഡി ഐ ജി പി പ്രകാശ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Keywords: Chief Minister will inaugurate the Police Drone Forensic Lab and Research Center on Friday, Thiruvananthapuram, News, Inauguration, Chief Minister, Pinarayi Vijayan, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.