പെണ്‍കുട്ടിയെ വീട്ടില്‍ കയറി കറിക്കത്തികൊണ്ട് മുറിവേല്പിച്ച് കൊലപ്പെടുത്തി, വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു; വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസുകളിലും ഷാനിമോള്‍ ഉസ്മാന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
Feb 12, 2020, 12:10 IST
തിരുവനന്തപുരം: (www.kvartha.com 12.02.2020) പെണ്‍കുട്ടിയെ വീട്ടില്‍ കയറി കറിക്കത്തികൊണ്ട് മുറിവേല്പിച്ച് കൊലപ്പെടുത്തി, വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ക്ലാസ് മുറിയില്‍ വെച്ച് പീഡിപ്പിച്ചു, വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസുകളിലും ഷാനിമോള്‍ ഉസ്മാന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി.
കുന്നത്തുകാലില്‍ വാസു എന്നയാളുടെ ചെറുമകളെ 6.01.2020 ന് അനു എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മുത്തച്ഛനെ ആക്രമിച്ചശേഷം ചെറുമകളുടെ കഴുത്തില്‍ കറിക്കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിച്ച ശേഷം സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരണപ്പെട്ടു. അനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ അനുവും മരണപ്പെട്ടു.
ഇക്കാര്യത്തിന് പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐ പി സി 450, 302 വകുപ്പുകള്‍ പ്രകാരം ക്രൈം.36/2020 ആയി വെളളറട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പൊലീസ് അന്വേഷണത്തില്‍ അവര്‍ തമ്മില്‍ മുമ്പ് പ്രണയത്തിലായിരുന്നുവെന്നും അനുവിന്റെ സ്വഭാവദൂഷ്യം കാരണം പ്രണയത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണെന്നും അതിനു ശേഷവും അനു ശല്യം ചെയ്തിരുന്നുവെന്നും കണ്ടെത്തി.
പ്രണയത്തില്‍ നിന്നും പിന്മാറിയതിലുളള വിരോധത്താല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുളളത്. കേസിന്റെ അന്വേഷണം വെള്ളറട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ നടത്തിവരുന്നു.
വലിയമല സംഭവം
വലിയമല കുന്നത്തുമല സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്കൂളിന്റെ ഡയറക്ടറും അധ്യാപകനുമായ യശോധരന് 5.02.2020 തീയതി സ്കൂളിലെ ക്ലാസ് മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായുളള കുട്ടിയുടെ പിതാവിന്റെ മൊഴിയുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 7.02.2020 ല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കുട്ടിയുടെ വീട്ടിലയച്ച് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ ആക്ട് 7, 8, 9 വകുപ്പുകള്‍ പ്രകാരം വലിയമല പൊലീസ് സ്റ്റേഷനില്‍ ക്രൈം.53/2020 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുളളതാണ്.
പീഡനത്തിനിരയായ കുട്ടിയുടെ രഹസ്യമൊഴി നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി പ്രതിയെ 7.02.2020 ല്‍ തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കേസിന്റെ അന്വേഷണം വലിയമല പൊലീസ് ഇന്‍സ്പെക്ടര്‍ നടത്തിവരുന്നു.
വാളയാര്‍ സംഭവം
വാളയാറില്‍ ലൈംഗിക പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മരണപ്പെട്ട കേസുകളില്‍ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ ബഹു. കേരളാ ഹൈക്കോടതിയില്‍ ക്രമിനല്‍ അപ്പീല്‍ നമ്പര്‍ 1357/19, 1358/19, 1359/19, 1360/19, 1361/19, 1363/19 എന്നിങ്ങനെ ആറ് അപ്പീലുകള്‍ സമര്‍പ്പിച്ചിട്ടുളളതും ആയത് ബഹു. കോടതിയുടെ പരിഗണനയിലുമാണ്.
പെണ്‍കുട്ടികളുടെ മരണത്തെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നതിനായി കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയായ പി കെ ഹനീഫയെ അന്വേഷണ കമ്മീഷനായി നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. 2019 നവംബര്‍ 26 ന് എസ് ആര് ഒ നമ്പര്‍ 919/2019 ആയി ഇത് വിജ്ഞാപനം ചെയ്തിട്ടുമുണ്ട്.
ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് അന്വേഷണം നടത്തിവരികയാണ്. ഈ സംഭവത്തില്‍ സി ബി ഐ ഉള്‍പ്പെടെയുള്ള ഏത് അന്വേഷണവും മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കില്ലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള ലൈംഗികാതിക്രമ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സ്ത്രീ സുരക്ഷാ നിയമങ്ങളെ സംബന്ധിച്ചും അവരുടെ അവകാശങ്ങളെ സംബന്ധിച്ചും ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ വഴി ലഭിച്ച അറിവുകള്‍ മുഖേന കുട്ടികള്‍ അവര്‍ക്കു നേരെ ഉണ്ടായിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്ത് പറയാന്‍ മുന്നോട്ട് വരുന്ന സാഹചര്യം സംസ്ഥാനത്താകമാനം വന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരം പരാതികളില്‍ കേസുകള്‍ എടുത്ത് അന്വേഷിക്കുന്നതില്‍ പൊലീസ് ജാഗ്രതയോടെ ഇടപെടുന്നുണ്ട്.
ഫലപ്രദമായ ഇത്തരം ഇടപെടലുകളുടെ ഭാഗമായി കേസുകളുടെ എണ്ണത്തില്‍ നാമമാത്രമായ വര്‍ധനവ് കാണാനാവുന്നുണ്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഊര്‍ജിതമായ അന്വേഷണവും പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളും സ്വീകരിച്ച് വരുന്നു.
Keywords: Chief minister's replies to Shanimol Usman's submissions, Thiruvananthapuram, News, Politics, Chief Minister, Pinarayi vijayan, Police, Molestation, Teacher, Probe, Students, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.