ചീഫ് സെക്രട്ടറി ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു

 


ഇടുക്കി: (www.kvartha.com 02.11.2014) ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷണ്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ ഗാലറികള്‍ ഉള്‍പ്പടെ സന്ദര്‍ശിച്ച അദ്ദേഹം കുളമാവ് ഡാമും മൂലമറ്റം പവര്‍ ഹൗസും സന്ദര്‍ശിച്ചു.

മൂലമറ്റം പവര്‍ഹൗസിലെ 130 മെഗാവാട്ട് ഉദ്പാദനശേഷിയുള്ള  ജനറേറ്ററുകളുടെ പ്രവര്‍ത്തനം ചീഫ് സെക്രട്ടറി പരിശോധിച്ചു. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് അദ്ദേഹം വിലയിരുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍  ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം ഗൗരവമേറിയ കാര്യമാണ്.2383.12 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണ ശേഷിയുടെ 77 ശതമാനമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ചീഫ് സെക്രട്ടറി ഇടുക്കി അണക്കെട്ട് സന്ദര്‍ശിച്ചു
മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് മടങ്ങുന്ന ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും സംഘവും
Keywords : Kerala, Idukki, Mullaperiyar, Mullaperiyar Dam, Visit. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia