Child Abuse Increased | ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നതായി ദേശീയ ക്രൈം റെകോര്‍ഡ്സ് ബ്യൂറോ; ആദ്യ 3 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും
Jul 3, 2022, 12:59 IST
തിരുവനന്തപുരം: (www.kvartha.com) രാജ്യത്തെ ജുവനൈല്‍ ഹോമുകളില്‍ ലൈംഗിക പീഡനക്കേസുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ക്രൈം റെകോര്‍ഡ്സ് ബ്യൂറോ. ജുവനൈല്‍ ഹോമുകളില്‍ പാര്‍പിച്ചിരിക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് വര്‍ധിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
ദേശീയ തലത്തില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ സ്ഥാനവും. 2018 ല്‍ 281 ഉം, 2018 ല്‍ 333 ഉം, 2020 ല്‍ 331 ഉം പീഡനകേസുകളാണ് കേരളത്തിലെ ജുവനൈല്‍ ഹോമില്‍ ഉണ്ടായതെന്ന് റിപോര്‍ടുകള്‍ പറയുന്നു. ആദ്യ സ്ഥാനത്ത് ഗുജറാതും തൊട്ടു പിന്നില്‍ രാജസ്താനുമാണ്.
ജുവനൈല്‍ ഹോമുകളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന വസ്തുതയിലേക്കാണ് ദേശീയ ക്രൈം റെകോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ ചൂഷണം ചെയ്യുന്നത് കുറയുന്നില്ലെന്ന് വേണം റിപോര്‍ട് പ്രകാരം കരുതാന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.