മലപ്പുറത്ത് ശൈശവ വിവാഹം; വിവരം പുറത്തുവന്നത് 6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സയ്‌ക്കെത്തിച്ചപ്പോള്‍
Jan 25, 2022, 13:33 IST
മലപ്പുറം: (www.kvartha.com 25.01.2022) മാനസികവും ശാരീരികവുമായി പക്വതയെത്തുന്നതിന് മുന്‍പ് ശൈശവ വിവാഹം. മലപ്പുറത്തുനിന്നാണ് വീണ്ടും ശൈശവ വിവാഹ വാര്‍ത്ത പുറത്തുവരുന്നത്. ആറ് മാസം ഗര്‍ഭിണിയായ 16 കാരിയെ ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നതെന്ന് ആശുപത്രി അധികൃതര്‍ ചോദിച്ച് മനസിലാക്കി. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സി ഡബ്ല്യു സി(ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റി)യെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. സംഭവം പുറത്ത് വന്നിട്ടും സംഭവത്തില്‍ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്.
നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സി ഡബ്ല്യു സി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.