ഹംസ ആലുങ്ങലിന് ശിശുക്ഷേമ പുരസ്‌കാരം

 


ഹംസ ആലുങ്ങലിന് ശിശുക്ഷേമ പുരസ്‌കാരം
Hamsa Alunghal
 കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ സംസ്ഥാനതല പത്ര-ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശിശുക്ഷേമം, ശിശു വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.
പത്രപരമ്പരയ്ക്കുള്ള പുരസ്‌കാരം സിറാജ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങലിന്. 'ഈ കുട്ടികളെ ആരു രക്ഷിക്കും' എന്നതാണു പരമ്പര. ദീപിക സബ് എഡിറ്റര്‍ സീമ മോഹന്‍ലാലിന്റെ 'ഭിക്ഷാടനം: മോചിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് പുനരധിവാസ കേന്ദ്രങ്ങളില്ല' എന്നതാണു മികച്ച റിപോര്‍ട്ട്. മികച്ച വാര്‍ത്താചിത്രം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സാജന്‍ വി നമ്പ്യാരുടെ ജീവിത സര്‍ക്കസ് എന്ന ചിത്രം. ടെലിവിഷന്‍ റിപോര്‍ട്ട് ജീവന്‍ ടിവി ന്യൂസ് എഡിറ്റര്‍ എം എസ് ബനേഷ് അവതരിപ്പിച്ച സ്വാതന്ത്ര്യ കുടിയൊഴിപ്പിക്കല്‍. ടെലിവിഷന്‍ ഡോക്യുമെന്ററി പുരസ്‌കാരം ഏഷ്യാനെറ്റ് സീനിയര്‍ പ്രൊഡ്യൂസര്‍ ഷംനാദ് പുതുശേരിക്ക്. പ്രൊഫ. പി രാജേന്ദ്രന്‍നായര്‍, ഡോ. ടി കെ അബൂബക്കര്‍, അലക്‌സാണ്ടര്‍ വാളകം എന്നിവരാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ടി കെ അബൂബക്കര്‍, അലക്‌സാണ്ടര്‍ വാളകം, പി ശ്യമള, കെ ദിവ്യ എന്നിവര്‍ പങ്കെടുത്തു.

Keywords: Kozhikode, Kerala, Hamsa Alunghal, Award, Child welfare Award.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia