Abroad Study | 'വിദേശ സർവകലാശാലകളിൽ എന്നേ മക്കളെ പഠിപ്പിച്ചു'; രണ്ട് പതിറ്റാണ്ടുകൾ മുമ്പേ ദീർഘദർശികളായി സിപിഎം നേതാക്കൾ; സോഷ്യൽ മീഡിയയിൽ പ്രതിരോധത്തിലായി സൈബർ പോരാളികൾ
Feb 11, 2024, 10:53 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) കേരളത്തിൽ വിദേശ സർവകലാശാലകളെ ക്ഷണിച്ചു കൊണ്ടുവരുന്നത് ചൂടേറിയ വിവാദമായി പാർട്ടിക്കുള്ളിലും സോഷ്യൽ മീഡിയയിലും കത്തിപ്പടരുമ്പോൾ സിപിഎം നേതാക്കളുടെ മക്കളുടെ പഠനം വിദേശ സർവകലാശാലകളിലാണെന്ന് ഓർമ്മിച്ച് വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്നു. സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുതലെടുത്ത് സി.പി.എമ്മിനെതിരെ പ്രചാരണവുമായി രാഷ്ട്രീയ എതിരാളികൾ രംഗത്തിറങ്ങിയതോടെ പാർട്ടി സൈബർ പോരാളികളുടെ പ്രതിരോധവും ദുർബലമായിട്ടുണ്ട്.
എന്നാൽ എപ്പോഴും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരേ നയം തന്നെ പിൻതുടരാൻ കഴിയില്ലെന്ന യാഥാർത്ഥ്യം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയടക്കമുള്ളവർ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും രണ്ടുപതിറ്റാണ്ടിന് മുൻപേ സി.പി.എം നേതാക്കൾ ഈ വഴിക്ക് നടന്നിരുന്നു.മുഖ്യമന്ത്രിയാകുന്നതിന് മുൻപെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ്റെ മകൻ വിവേക് കരുൺ ബർമ്മിങ് ഹാം യൂനിവേഴ്സിറ്റിയിലാണ് പഠിച്ചത്. മകൾ വീണാതായ്ക്കണ്ടിയാവട്ടെ മാതാ അമൃതാനന്ദമയി ട്രസ്റ്റ് നടത്തുന്ന കോയമ്പത്തൂരിലെ സ്വാശ്രയ കോളേജിലാണ് എൻജിനീയറിങ് പഠനം നടത്തിയത്.
പിണറായി നയിച്ച പാതയിലുടെ മുന്നേറുകയായിരുന്നു മറ്റു നേതാക്കളും. കൂത്തുപറമ്പിലെ സ്വാശ്രയ കോളേജ് വിരുദ്ധസമരത്തിന് നേതൃത്വം നൽകിയ മുൻ ഡി.വൈ.എഫ്.ഐനേതാക്കൾ വരെ സ്വാശ്രയ കോളേജുകളെ വാരിപ്പുണർന്നു. എസ്.എഫ്.ഐ നേതാവായിരുന്ന കാലത്ത് സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ നിരവധി സമരങ്ങൾ നയിച്ച പി രാജീവ്, ഡി.വൈ.എഫ് ഐ സംസ്ഥാനനേതാവും ഇപ്പോൾ എറണാകുളം ജില്ലാസെക്രട്ടറിയുമായ സി.എൻ മോഹനൻ തുടങ്ങിയവരൊക്കെ സ്വന്തം മക്കളുടെ കാര്യത്തിൽ സ്വാശ്രയ കോളേജുകളെയും വിദേശ സർവകലാശാലകളെയും ആശ്രയിച്ചവരാണ്.
വളരെ അപൂർവം ചില നേതാക്കൾ മാത്രമാണ് സ്വാശ്രയ കോളേജുകളിൽ മക്കളുടെ വിദ്യാഭ്യാസം നടത്താതിരുന്നത്. മുൻ മന്ത്രി തോമസ് ഐസക്കിൻ്റെ പെൺമക്കൾ അമേരിക്കയിലാണ് ജനിച്ചതും പഠിച്ചു വളർന്നതും ഇപ്പോൾ ജീവിക്കുന്നതും. പാർട്ടി പി.ബി അംഗമായ എം.എ ബേബിയുടെ മകൻ അശോക് ബേബിയും കേരളത്തിന് പുറത്താണ് പഠിച്ചത്. പാർട്ടി ജില്ലാ നേതാക്കളുടെ മക്കളിൽ പലരും വിദേശ സർവകലാശാലകളിൽ മെഡിസിന് പഠിക്കുന്നവരാണ്.
ഈ സാഹചര്യത്തിലാണ് രണ്ടു പതിറ്റാണ്ടു മുൻപെ പാർട്ടി നേതാക്കൾ തങ്ങളുടെ മക്കളെ പഠിപ്പിച്ച വിദേശ സർവകലാശാലകളെ ചൊല്ലിയുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നത്. സോഷ്യൽ മീഡിയയിൽ സി.പി.എം സൈബർ പോരാളികൾ നിശബ്ദമാകാനും തങ്ങളുടെ നേതാക്കളുടെ നടപടി കാരണമായിട്ടുണ്ട്.

Keywords: Abroad Study, CPM, Pinarayi Vijayan, Education, Social Media, Kerala, University, Study, Cyber, Higher Study, V Sivankutty, Birmingham, Coimbatore, Engineering, DYFI, Kuthuparamba, Self Financing Colleges, SFI, Medicine, Thomas Isaac, M. A. Baby, Children of CPM leaders are studying abroad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.