ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷമകരമായ അവസ്ഥയെ അതിജയിച്ച ഒരുപറ്റം കുഞ്ഞുങ്ങൾ ഒത്തുചേർന്നു; ആസ്റ്റർ മിംസിൽ അപൂർവ സംഗമം

 


കോഴിക്കോട്: (www.kvartha.com 06.02.2022) ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷമകരമായ അവസ്ഥയെ അതിജയിച്ച ഒരുപറ്റം കുഞ്ഞുങ്ങളുടെ അപൂർവ സംഗമം വേറിട്ട അനുഭവമായി. ഈ സമയത്ത് കുടുംബങ്ങള്‍ അനുഭവിച്ച വെല്ലുവിളികളും, ചികിത്സാ കാലത്തെ മാനസികാവസ്ഥയും, ആസ്റ്റര്‍ മിംസ് പോലുള്ള സ്ഥാപനങ്ങളും വ്യക്തികളും ദൈവദൂതരായി കടന്ന് വന്ന് ആശ്വാസമേകിയതുമെല്ലാം വിവരിക്കുമ്പോള്‍ പലരുടെയും കണ്ണ് നിറയുകയും ശബ്ദം ഇടറുകയും ചെയ്തു.
     
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വിഷമകരമായ അവസ്ഥയെ അതിജയിച്ച ഒരുപറ്റം കുഞ്ഞുങ്ങൾ ഒത്തുചേർന്നു; ആസ്റ്റർ മിംസിൽ അപൂർവ സംഗമം

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്ന് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ അത് ഹൃദയസ്പര്‍ശിയായി മാറി. 30 കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളുമാണ് ഓണ്‍ലൈനായി സംഘടിപ്പിച്ച സംഗമത്തില്‍ പങ്കെടുത്തത്. 40 ലക്ഷത്തോളം ചെലവ് വരുന്ന മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ തികച്ചും സൗജന്യമായി ആസ്റ്റർ മിംസിൽ ചെയ്തു കൊടുത്ത പത്തോളം കുട്ടികളും ഇതിലുണ്ടായിരുന്നു.

സൗജന്യ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ സൗകര്യം ഇനി ഇൻഡ്യയിലെ മുഴുവന്‍ നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കും ലഭ്യമാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത ആസ്റ്റര്‍ ഗ്രൂപ് ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടുകൊണ്ട് ഒരാള്‍ക്ക് പോലും ഇത്തരം ചികിത്സ രാജ്യത്ത് നിഷേധിക്കപ്പെടരുതെന്നും അത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആസ്റ്റര്‍ ആശുപത്രികൾ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീചര്‍ ഉദ്‌ഘാടനം ചെയ്തു. കോവിഡിന്റെ വ്യാപനകാലത്ത് ആസ്റ്റര്‍ മിംസ് നടത്തിയ ഇടപെടലുകളെ ശൈലജ ടീചർ സ്മരിക്കുകയും സൗജന്യ മജ്ജമാറ്റിവെക്കല്‍ പദ്ധതിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇത്തരം ഇടപെടലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഡോ. അരുണ്‍ ചന്ദ്രശേഖര്‍ സ്വാഗതം പറഞ്ഞു. ഫര്‍ഹാന്‍ യാസിന്‍ (റീജ്യനല്‍ ഡയറക്ടര്‍ ആസ്റ്റര്‍ ഒമാന്‍ ആൻഡ് കേരള), ഡോ. കെ വി ഗംഗാധരന്‍ (ഡയറക്ടര്‍, ആസ്റ്റര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്), ഡോ. കേശവന്‍ എം ആര്‍ (കണ്‍സല്‍ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ് വി (സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ക്ലിനികല്‍ ഹെമറ്റോളജി), ഡോ. ശ്രീലേഷ് കെ പി (കണ്‍സല്‍ടന്റ്, മെഡികല്‍ ഓങ്കോളജി), ഡോ. ശ്രീലേഷ് കെ പി (കണ്‍സല്‍ടന്റ്, മെഡികല്‍ ഓങ്കോളജി), കെ കെ ഹാരിസ് (ചെയര്‍മാന്‍, ഹോപ് ചൈല്‍ഡ് കെയര്‍ ഫൗൻഡേഷന്‍), ഡോ. സൈനുല്‍ ആബിദീന്‍ (മെഡികല്‍ ഡയറക്ടര്‍, ഹോപ്), മുഹമ്മദ് ശാഫി (ചെയര്‍മാന്‍, ഓവര്‍സീസ് ഓപറേഷന്‍സ്-ഹോപ്), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), എന്നിവര്‍ സംസാരിച്ചു. ലുഖ്‌മാൻ (സി ഒ ഒ, ആസ്റ്റര്‍ മിംസ്) നന്ദി പറഞ്ഞു.


Keywords:  News, Kerala, Kozhikode, Hospital, Children, Surgery, Treatment, Doctor, Ex minister, Chairman, Aster Mims, Childrens reunited, who successfully completed bone marrow transplant surgery at Aster Mims.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia