മുളക് പ്രയോഗം; ജയരാജ്‌ന് ഉമ്മന്‍ചാണ്ടിയുടെ മുളകിനെക്കാള്‍ എരിവുള്ള മറുപടി

 


മുളക് പ്രയോഗം; ജയരാജ്‌ന് ഉമ്മന്‍ചാണ്ടിയുടെ മുളകിനെക്കാള്‍ എരിവുള്ള മറുപടി
കണ്ണൂര്‍: സി പി എം നേതാവ് എം വി ജയരാജന്റെ മുളക് പരാമര്‍ശത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുളകിനെക്കാള്‍ എരിവുള്ള ചുട്ടമറുപടി നല്‍കി തിരിച്ചടിച്ചു. മുളക് എല്ലാവരുടേയും വീട്ടില്‍ ഉണ്ടെന്ന് ഓര്‍ക്കണമെന്നും മുളക് വെള്ളം തളിച്ച അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് ജയരാജന്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പോലീസ് റെയ്ഡ് നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ മുളകുവെള്ളം കരുതിവെയ്ക്കണെമന്നായിരുന്നു എം വി ജയരാജന്റെ പരാമര്‍ശം. ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുമ്പോഴാണ് എം വി ജയരാജന്‍ പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മുളക് വെള്ളം കരുതിയിരിക്കാന്‍ ആഹ്വാനം ചെയ്തത്.

Keywords: Kannur, Oommen Chandy, CPM, M.V Jayaraj, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia