താമസിക്കാന്‍ മുറി കിട്ടുന്നില്ലെന്ന പരാതിയുമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ചൈനക്കാരന്‍; ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലാക്കി പോലീസ്

 


തിരുവനന്തപുരം: (www.kvartha.com 06.02.2020) ചൈനയില്‍നിന്ന് ഇന്ത്യാ സന്ദര്‍ശനത്തിന് വന്ന ചൈനക്കാരന് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ താമസിക്കാന്‍ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയപ്പോള്‍ പോലീസ് തിരുവനന്തപുരം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

താമസിക്കാന്‍ മുറി കിട്ടുന്നില്ലെന്ന പരാതിയുമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ചൈനക്കാരന്‍; ആശുപത്രി ഐസോലേഷന്‍ വാര്‍ഡിലാക്കി പോലീസ്

പരാതിയുമായി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയ ജിഷോയു ഷാഓ എന്ന ചൈനക്കാരനെയാണ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 25 വയസുള്ള ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ശരീരത്തില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം വരുന്നതുവരെ ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരും.

ജനുവരി 23-ന് ഡല്‍ഹിയിലെത്തിയ ഇയാള്‍ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞ ദിവസമാണു തിരുവനന്തപുരത്തെത്തിയത്. താമസിക്കാന്‍ മുറി അന്വേഷിച്ച് ഹോട്ടലുകളില്‍ കയറിയിറങ്ങിയെങ്കിലും ചൈനക്കാരനായതിനാല്‍ ആരും മുറി നല്‍കിയില്ല. തുടര്‍ന്നു ഇയാള്‍ സഹായം അഭ്യര്‍ഥിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു.

സ്പെഷല്‍ ബ്രാഞ്ച് അധികൃതര്‍ ആരോഗ്യവകുപ്പ് അധികൃതരെയും കളക്ടറുടെ ഓഫീസിനെയും വിവരം അറിയിച്ചു. ഡിഎംഒയുടെ നിര്‍ദേശം അനുസരിച്ചാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്. വിവരം കേന്ദ്രസര്‍ക്കാരിനെയും അറിയിച്ചു.

Keywords:  News, Kerala, Thiruvananthapuram, Hospital, Police, China, Precaution, Chinese was Placed in a Hospital Isolation Ward
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia