MVD | ചൊക്ലിയില്‍ ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങിയ മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍
Oct 9, 2023, 21:46 IST
കണ്ണൂര്‍: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മോടോര്‍ വാഹനവകുപ്പ് രംഗത്തെത്തുമ്പോഴും ഇരുചക്രവാഹനങ്ങളുമായി റോഡിലിറങ്ങിയ കുട്ടി ഡ്രൈവര്‍മാര്‍ ചൊക്ലി പൊലീസിന്റെ പിടിയിലായി.
ചൊക്ലി പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് മൂന്ന് കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇവരുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പതിനാറുവയസുകാരന് മോടോര്‍ ബൈക് ഓടിക്കാന്‍ കൊടുത്ത ടിസി ജസീറ, പതിനേഴുവയസുകാരന് വാഹനം ഓടിക്കാന്‍ കൊടുത്തതിന് മാതാവായ കെ സഫീറ, മറ്റൊരു സംഭവത്തില്‍ മോടോര്‍ ബൈക് ഓടിച്ച പതിനാറുവയസുകാരന്റെ മാതാവായ കമരിയ അശ്റഫ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.
Keywords: Chokli: Three child drivers caught on the road with two-wheelers, Kannur, News, Two-Wheelers, MVD, Child Drivers, Case, Inspection, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.