സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു; അപകടം മാതാപിതാക്കളുടെ കണ്‍മുന്നില്‍വച്ച്
Dec 23, 2021, 15:31 IST
തിരുവനന്തപുരം: (www.kvartha.com 23.12.2021) 36 കാരനായ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ നിന്നും വീണുമരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടില്‍ അജേഷ് ആണ് മരിച്ചത്. പുലര്‍ചെ 6.30ന് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
സ്റ്റേഷനില്‍ മാതാപിതാക്കളെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അജേഷ്. ലഗേജുകള്‍ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നും പുറത്തിങ്ങുമ്പോള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുമ്പ വി എസ് എസ് സി സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.