Republic Day | തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു

 
City Police Commissioner Thomson Jose fainted during the Republic Day parade.
City Police Commissioner Thomson Jose fainted during the Republic Day parade.

Photo Credit: X/ Kerala Governor

●വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗം ആരംഭിച്ച സമയത്താണ് കമ്മീഷണർ തോംസൺ ജോസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 
● ഗവർണറുടെ സമീപം നിൽക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് മുന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 
● വെയിലേറ്റാണ് കമ്മീഷണർ കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: (KVARTHA) സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ അപ്രതീക്ഷിത സംഭവം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് കുഴഞ്ഞുവീണു. ഉടൻ തന്നെ അദ്ദേഹത്തെ ആംബുലൻസിലേക്ക് മാറ്റുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗം ആരംഭിച്ച സമയത്താണ് കമ്മീഷണർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഗവർണറുടെ സമീപം നിൽക്കുകയായിരുന്ന അദ്ദേഹം പെട്ടെന്ന് മുന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 

പ്രാഥമിക ശുശ്രൂഷക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തി. വെയിലേറ്റാണ് കമ്മീഷണർ കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക നിഗമനം. കമ്മീഷണറുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.

 ഈ സംഭവത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഈ വാർത്ത പങ്കുവെക്കാൻ മറക്കരുത്.


During the Republic Day parade in Thiruvananthapuram, City Police Commissioner Tomson Jose fainted while the Governor was addressing the crowd. He was given first aid and later returned to the stage.

#RepublicDay, #CityPoliceCommissioner, #Thiruvananthapuram, #HealthIncident, #PoliceCommissioner, #RepublicDayParade

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia