C K Padmanabhan | എംപി എന്ന നിലയില്‍ കെ സുധാകരന്‍ സമ്പൂര്‍ണ പരാജയമെന്ന് സി കെ പത്മനാഭന്‍

 


കണ്ണൂര്‍: (KVARTHA) എംപി എന്ന നിലയില്‍ കെ സുധാകരന്‍ സമ്പൂര്‍ണ പരാജയമാണെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ കുറ്റപത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങളോടുള്ള കര്‍ത്തവ്യം നിറവേറ്റുന്നതില്‍ അദ്ദേഹം പൂര്‍ണമായും പരാജയപ്പെട്ടു. കേന്ദ്രസര്‍കാര്‍ നിരവധി വികസന പരിപാടികള്‍ മുന്‍നിര്‍ത്തി മുന്നോട്ടു പോകുമ്പോഴും അതൊന്നും കണ്ണൂര്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

C K Padmanabhan | എംപി എന്ന നിലയില്‍ കെ സുധാകരന്‍ സമ്പൂര്‍ണ പരാജയമെന്ന് സി കെ പത്മനാഭന്‍
 
എന്‍ഡിഎ വോടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്ന കുറ്റപത്രം കേവലം രാഷ്ട്രീയ പ്രചാരണമല്ല മറിച്ച് ആധികാരികമായ രേഖകളാണ്. ഇതേ എംപി തന്നെ തുടര്‍ചയായി വീണ്ടും ജനവിധി തേടി വോടര്‍മാരുടെ മുന്നിലെത്തുമ്പോള്‍ വികസന മുരടിപ്പ് ചൂണ്ടിക്കാണിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷനും എന്‍ ഡി എ തിരഞ്ഞെടുപ്പ് കമറ്റി ചെയര്‍മാനുമായ പൈലി വാത്യാട്ട് അധ്യക്ഷത വഹിച്ചു. എന്‍ ഡി എ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി സി രഘുനാഥ് സംസാരിച്ചു.

ബിജെപി ദേശീയ സമിതി അംഗങ്ങളായ എ ദാമോദരന്‍, പി കെ വേലായുധന്‍, സംസ്ഥാന സെക്രടറിമാരായ കെ രഞ്ജിത്ത്, അഡ്വ കെ ശ്രീകാന്ത്, മേഖലാ ജെനറല്‍ സെക്രടറി കെ വിനോദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ടിസി മനോജ് വിജയന്‍, വട്ടിപ്രം വി വി ചന്ദ്രന്‍, മോഹനന്‍ മാനന്തേരി, ആര്‍കെ ഗിരിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജെനറല്‍ സെക്രടറിയും തിരഞ്ഞെടുപ്പ് കമിറ്റി കണ്‍വീനറുമായ ബിജു ഏളക്കുഴി സ്വാഗതവും, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ വി അജി നന്ദിയും പറഞ്ഞു.

Keywords: CK Padmanabhan says K Sudhakaran complete failure as MP, Kannur, News, CK Padmanabhan, Criticized, K Sudhakaran, Lok Sabha Election, Politics, Voters, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia