Award | സി കെ പണിക്കര്‍ സ്മാരക സംഗീത സപര്യാ പുരസ്‌കാരം മൃദംഗ കലാകാരന്‍ ഹരിക്കും സഹധര്‍മിണി ടി എച് ലളിതയ്ക്കും സമ്മാനിക്കും

 


കണ്ണൂര്‍: (www.kvartha.com) സി കെ പണിക്കര്‍ സ്മാരക ട്രസ്റ്റിന്റെ സംഗീത സപര്യാ പുരസ്‌കാരം കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൃദംഗ വാദ്യകലാകാരന്‍ എന്‍ ഹരിക്കും സഹധര്‍മിണി ടി എച് ലളിത ഹരിക്കും സമ്മാനിക്കാന്‍ തീരുമാനിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

ഓഗസ്റ്റ് 15ന് പകല്‍ 2-30 മണിക്ക് വൈഖരി ശ്രുതി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ക്ഷേത്ര കലാ അകാഡമി സെക്രടറി കൃഷ്ണന്‍ നടുവത്ത് പുരസ്‌കാരം കൈമാറും. പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമെന്റൊവുമടങ്ങുന്നതാണ് പുരസ്‌കാരം. 50 വര്‍ഷത്തെ സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് സി കെ പണിക്കര്‍ സ്മാരക സംഗീതസപര്യാപുരസ്‌കാരം നല്‍കുന്നതെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു.

Award | സി കെ പണിക്കര്‍ സ്മാരക സംഗീത സപര്യാ പുരസ്‌കാരം മൃദംഗ കലാകാരന്‍ ഹരിക്കും സഹധര്‍മിണി ടി എച് ലളിതയ്ക്കും സമ്മാനിക്കും

വാര്‍ത്താസമ്മേളനത്തില്‍ ടി നാരായണന്‍, ലിനി കരുണ്‍ എന്നിവരും പങ്കെടുത്തു.

Keywords: Kannur, News, Kerala, Hari, Lalitha Hari, Award, CK Panicker Memorial Sangeet Saparya Award, CK Panicker Memorial Sangeet Saparya Award for Hari and Lalitha Hari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia