Stone Pelting | മാനവീയം വീഥിയില്‍ സംഘര്‍ഷം; പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതായി പരാതി; 4 പേര് കസ്റ്റഡിയില്‍
Nov 8, 2023, 09:07 IST
തിരുവനന്തപുരം: (KVARTHA) മാനവീയം വീഥിയില്‍ സംഘര്‍ഷം. പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതായി പരാതി. ഒരാള്‍ക്ക് പരുക്കേറ്റു. നെട്ടയം സ്വദേശിയായ രാജിക്ക് ആണ് കല്ലേറില്‍ പരുക്കേറ്റത്. പൊലീസിനെ കല്ലെറിഞ്ഞ ജയപ്രസാദ് എന്നയാള്‍ ഉള്‍പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
12 മണിക്ക് പൊലീസ് ഉച്ചഭാഷിണി നിര്‍ത്തി വെച്ചിരുന്നു. ഇതിന് പിന്നാലെ ഡാന്‍സ് കളിച്ച മദ്യപസംഘം കസേരകള്‍ തല്ലി തകര്‍ത്തുവെന്നും ഇതിന് ശേഷമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. എറിഞ്ഞ കല്ല് തലയില്‍ വീണാണ് നെട്ടയം സ്വദേശിയായ സ്ത്രീക്ക് പരുക്കേറ്റത്.
കഴിഞ്ഞ ദിവസവും മാനവീയം വീഥിയില്‍ കൂട്ടയടി നടന്നിരുന്നു. ഇതിന് പിന്നാലെ സംഘര്‍ഷം ഒഴിവാക്കാന്‍ നൈറ്റ് ലൈഫില്‍ പരിശോധന കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു പൊലീസ്. റോഡിന്റെ രണ്ട് വശത്തും ബാരികേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുഉള പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. സംശയമുളളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടത്തുകയെന്നും എല്ലാവരെയും പരിശോധിക്കില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കുമെന്നും രാത്രി 11മണിക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, നൈറ്റ് ലൈഫില്‍ പൊലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടാകരുതെന്ന് കമീഷണര്‍ നിര്‍ദേശം നല്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.