തിരൂര്‍: (www.kvartha.com 08.10.2015) തിരുന്നാവായ സംസ്‌കൃതം കോളേജില്‍ എസ്.എഫ്.ഐ സംഘടിപ്പിച്ച ബീഫ്‌ഫെസ്റ്റില്‍ സംഘര്‍ഷം. ഫെസ്റ്റിന് വേണ്ടി യൂണിയന്‍ ഓഫീസിന് പുറത്ത് തയ്യാറാക്കി വെച്ചിരുന്ന ബീഫില്‍ പെട്രോള്‍ ഒഴിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ പരിപാടി അലങ്കോലമാക്കിയതോടെ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ കോളജില്‍ ഏറ്റുമുട്ടുകയായിരുന്നു.
ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഭക്ഷണ സ്വാതന്ത്ര്യം നിഷേധിക്കുന്ന സംഘ് പരിവാര്‍ ശ്രമങ്ങളില്‍ പ്രതിഷേധിച്ചും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല തിരുന്നാവായ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിലായിരുന്നു സംഘര്‍ഷമുണ്ടായത്.

കോളജില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്.എഫ്.ഐ യൂണിയന്‍ ഭാരവാഹികളുടെ തീരുമാനമറിഞ്ഞ് ആദ്യം എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഭവമറിഞ്ഞ് പുറത്തു നിന്ന് എത്തിയ ബിജെപി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി കോളജില്‍ അതിക്രമിച്ച് കയറിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചതോടെ കാമ്പസ് പരിസരം ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. ഇതോടെ തിരൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.
കോളജില്‍ അതിക്രമിച്ചു കടന്നതിനെതിരെ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതിനല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കാമ്പസിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കേസെടുത്തതായി തിരൂര്‍ എസ്.ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.
കോളജില്‍ അതിക്രമിച്ചു കടന്നതിനെതിരെ പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതിനല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കാമ്പസിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കേസെടുത്തതായി തിരൂര്‍ എസ്.ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.
Keywords: Kerala, Tirur, Beef Fest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.