Clash | കണ്ണൂരില്‍ കെ എസ് യു കലക്ടറേറ്റ് മാര്‍ചില്‍ സംഘര്‍ഷം; ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് യൂനിവേഴ്സിറ്റികളില്‍ സിലബസ് പോലും ഇപ്പോള്‍ ഗഡുക്കളാക്കി നല്‍കുകയാണd
മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങുന്നതിനോടുള്ള ഐക്യദാര്‍ഢ്യമാണ് വിദ്യാഭ്യാസ സിലബസും ഗഡുക്കളാക്കി മാറ്റിയതിലൂടെ വകുപ്പ് മന്ത്രി കാണിക്കുന്നതെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്
കണ്ണൂര്‍: (KVARTHA) കെ എസ് യു നടത്തിയ കലക്ടറേറ്റ് മാര്‍ചില്‍ പൊലീസുമായി വ്യാപകമായ സംഘര്‍ഷം. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഡിസിസി ഓഫിസില്‍ നിന്നും പ്രകടനമായെത്തിയ കെ എസ് യു പ്രവര്‍ത്തകരെ കലക്ടറേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഉദ് ഘാടന പ്രസംഗം കഴിഞ്ഞ് മുദ്രാവാക്യം വിളിച്ച് മുന്നോട്ട് പോയ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഏറെ നേരത്തെ ബലപ്രയോഗത്തിനും വാക്കേറ്റത്തിനുമൊടുവില്‍ ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ഉള്‍പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് യൂനിവേഴ്സിറ്റികളില്‍ സിലബസ് പോലും ഇപ്പോള്‍ ഗഡുക്കളാക്കി നല്‍കുകയാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങുന്നതിനോടുള്ള ഐക്യദാര്‍ഢ്യമാണ് വിദ്യാഭ്യാസ സിലബസും ഗഡുക്കളാക്കി മാറ്റിയതിലൂടെ വകുപ്പ് മന്ത്രി കാണിക്കുന്നതെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് എം സി അതുല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരി, സംസ്ഥാന നിര്‍വാഹക സമിതി അംഗം ആകാശ് ഭാസ്‌കരന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകന്‍, ഹരികൃഷ്ണന്‍ പാളാട്, അമല്‍ തോമസ്, മുഹമ്മദ് റാഹിബ്, രാഗേഷ് ബാലന്‍, അര്‍ജുന്‍ കോറോം, ഹര്‍ഷരാജ് സികെ, അനഘ രവീന്ദ്രന്‍, റയീസ് തില്ലങ്കേരി, മുബാസ് സിഎച്, അക്ഷയ് മാട്ടൂല്‍, സുഫൈല്‍, സുബൈര്‍, അജ് സാം മയ്യില്‍, തീര്‍ഥ നാരായണന്‍, സൂരജ് പരിയാരം, ചാള്‍സ് സണ്ണി, അക്ഷര കെകെ, അര്‍ജുന്‍ ചാലാട്, നവനീത് ഷാജി, വൈഷ്ണവ് കായലോട്, സൂര്യ തേജ് എ എം, അല്‍ത്വാഫ് എം, ശ്രീരാഗ് പുഴാതി, മുഹമ്മദ് നിഹാല്‍, യദുനന്ദന്‍ ആര്‍, റിസ്വാന്‍ സിഎച്, ഹരീഷ്മ കെ, അഭിജിത്ത് കാപ്പാട്, പ്രകീര്‍ത്ത് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.